Book Name in English : 10 I A S Vijayagaathakal
പ്രതിഭാധനരായ സിവില്‍സര്‍വീസ് ഉദ്യോഗസ്ഥര്‍ ഈ പുസ്തകത്തില്‍ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. സര്‍വീസില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നത് എന്താണെന്ന്
പറയുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഈ പുസ്തകം എല്ലാത്തരം വായനക്കാര്‍ക്കും ഏറെ ആസ്വാദ്യകരമാവും. ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന
വിജയകഥകളോരോന്നും വ്യത്യസ്തമാണ്. അവരുടെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നാം മനസ്സിലാക്കുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്ന് പലപ്പോഴും സാധാരണ കുടുംബങ്ങളില്‍നിന്നുള്ളവരാണ് ഈ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗം പേരും. പലരും വളരെ ഗ്രാമീണമായ ചുറ്റുപാടില്‍ സാധാരണക്കാരുടെ മക്കളായി ജനിച്ചു വളര്‍ന്നവരാണ്. വലിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിച്ചവരോ വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവരോ സിവില്‍ സര്‍വീസ് പഠനകാലത്തു പ്രത്യേകമായ സൗകര്യങ്ങള്‍ ലഭിച്ചവരോ ഒന്നുമല്ല ഇവര്‍. മറിച്ച് തങ്ങളുടെ വഴി സ്വന്തം വെട്ടിവന്നവരാണ്. ഇത് എല്ലാവര്‍ക്കും പ്രത്യേകിച്ച് വളര്‍ന്നുവരുന്ന തലമുറയ്ക്ക് പ്രചോദനമാണ്.
-ഡോ. വേണു വി. ഐ.എ.എസ്.Write a review on this book!. Write Your Review about 10 ഐ എ എസ് വിജയഗാഥകൾ Other InformationThis book has been viewed by users 53 times