Book Name in English : 100 Dhyanangal
നാരായണഗുരുവിന്റെ ആത്മോപദേശശതകത്തിന്ന് ഒരാസ്വാദനം
ഭാരതീയദര്‍ശനങ്ങളുടെ സാരസംഗ്രഹം എന്നു പറയാവുന്ന സൃഷ്ടിയാണ് നാരായണഗുരുവിന്റെ ആത്മോപദേശശതകം. ഇതില്‍ അദൈ്വതവും വിശിഷ്ടാദൈ്വതവും ദൈ്വതവുമെല്ലാം
ഇഴുകിച്ചേര്‍ന്നു കിടക്കുന്നു. ഏതു പക്ഷത്തുനിന്നു വായിച്ചാലും അതൊക്കെ ശരിയാണെന്നു തോന്നുന്ന ഒരു സമഗ്രത ഈ ദര്‍ശനങ്ങള്‍ക്കുണ്ട്. വാദത്തിന്റെയും തര്‍ക്കത്തിന്റെയും കുരുക്കില്‍പ്പെട്ടുപോയ വേദാന്തദര്‍ശനങ്ങളെ കാലാകാലങ്ങളായി നാരായണഗുരുവിനെപ്പോലെയുള്ളവര്‍ തങ്ങളുടെ വാക്കുകള്‍കൊണ്ട് ദീപ്തമാക്കിയിട്ടുണ്ട്.
ഇവിടെ നൂറു ശ്ലോകങ്ങള്‍ നൂറു പ്രശാന്തമായ തടാകങ്ങള്‍പോലെ നമ്മെ വിസ്മയിപ്പിക്കുന്നു. ആ വിശുദ്ധതടാകങ്ങളിലെ ഓരോ ജലകണവും നമ്മെ ആനന്ദത്തിലേക്കെത്തിക്കുന്നു. ഓരോ വായനയിലും പുതിയ പുതിയ അര്‍ഥങ്ങള്‍ തരുന്ന ഗുരുവിന്റെ വാക്കുകളെ തന്റെ മനനത്തിലൂടെ കൂടുതല്‍ വജ്രശോഭയോടെ അനുവാചകഹൃദയങ്ങളിലെത്തിക്കുന്ന ആസ്വാദനം.
വേദങ്ങളുടെ അനുഭൂതിപ്രപഞ്ചത്തിലേക്കുള്ള കവാടം എന്നു
വിശേഷിപ്പിക്കാവുന്ന ആത്മോപദേശശതകത്തിന്റെ സരളവും ഹൃദ്യവുമായ വ്യാഖ്യാനംWrite a review on this book!. Write Your Review about 100 ധ്യാനങ്ങള്‍ Other InformationThis book has been viewed by users 1284 times