Book Name in English : 101 Visva Maha Prathibhakal
മാനവരാശിയുടെ ചരിത്രത്തിലേക്കുള്ള അന്വേഷണം രസാവഹവും ജിജ്ഞാസയുണര്‍ത്തുന്നതുമാണ്. നമ്മെ അദ്ഭുതപരതന്ത്രരാക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ അവിടെ കാണാന്‍ സാധിക്കും. ജീവിതം, സമൂഹം, ശാസ്ത്രം, യുദ്ധം, തുടങ്ങി കഴിഞ്ഞകാലത്തു നടന്ന എന്തും ചരിത്രത്തിന്റെ ഭാഗമാണ്. ഒന്നിനെയും ഒഴിച്ചുനിര്ത്തിക്കൊണ്ട് ചരിത്രത്തിലേക്ക് നടന്നുകയറാന് നമുക്ക് സാധ്യമല്ല തന്നെ. തങ്ങളുടെ അസാമാന്യ വൈഭവംകൊണ്ട് സമൂഹത്തെയാകെ പിടിച്ചുലയ്ക്കുകയും ചരിത്രത്തില്‍ തങ്ങളുടേതായ സ്ഥാനം കൈവരിക്കുകയും ചെയ്ത അതുല്യ പ്രതിഭാശാലികളെയും നമുക്ക് അവിടെ കാണാവുന്നതാണ്. അവരുടെ ജീവിതം ഒരുപക്ഷേ, നമ്മുടെ ഭാവനയ്ക്കും അപ്പുറത്തായിരിക്കും. പുതിയ അറിവുകള്‍ പകരുന്നതോടൊപ്പം നമ്മെയും ഭാവിതലമുറയെയും പ്രചോദിപ്പിക്കാനും ആ ജീവിതത്തിലെ ഏടുകള്‍ സഹായകമാകും. ചരിത്രത്തെ മറക്കാനോ ഒഴിവാക്കാനോ സാധിക്കുകയില്ലെന്ന് പറയുന്നതും അതുകൊണ്ടുതന്നെ. മഹാന്മാരുടെ ജീവിതം ഒരിക്കലും ആവര്ത്തിക്കുകയില്ല. എന്നാല്‍ പുതുതലമുറയ്ക്ക് ആവേശമായി, സന്ദേശമായി അവ എന്നും നിലകൊള്ളും. ചരിത്രത്തില്‍അവരുടെ പേരുകള്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. നന്മയുടെയോ തിന്മയുടെയോ പേരില് ആയിക്കൊള്ളട്ടെ. അവര് കറുത്തവരോ വെളുത്തവരോ ആണോ പെണ്ണോ ആകട്ടെ. ആ ജീവിതം നമുക്കൊരു പാഠമാണ്. നമ്മെ കടന്നുപോയ ഓരോ നിമിഷവും ചരിത്രത്തിന്റെ ഭാവമാവുകയാണ്. ആ അര്ത്ഥത്തില്‍ നോക്കുമ്പോള്‍ നമ്മുടെ ജീവിതവും ചരിത്രമാകുന്നു. സമൂഹത്തിനുവേണ്ടി നിങ്ങള്‍ എന്തുചെയ്തു എന്ന ചോദ്യത്തിനുത്തരം ഒരുപക്ഷേ, ചരിത്രത്തിനുമാത്രമായിരിക്കും തരാന് സാധിക്കുക. തങ്ങളുടെ ജീവിതംകൊണ്ട് അത്തരമൊരു സന്ദേശം നല്കിയ 101 വിശ്വപ്രതിഭകളെ നിങ്ങള്‍ക്ക് ഈ പുസ്തകത്തിലൂടെ പരിചയപ്പെടാം.Write a review on this book!. Write Your Review about 101 വിശ്വപ്രതിഭകള്‍ Other InformationThis book has been viewed by users 2329 times