Book Name in English : 101 Kusruthikanakkukal
പാഠ്യവിഷയങ്ങളില്‍ ഏറ്റവും പ്രയാസകരമായിത്തോന്നുന്നത് ഒരു പക്ഷെ, ഗണിതമായിരിക്കും. പല കുട്ടികളെ സംബന്ധിച്ചും ഗണിതം ഒരു പേടിസ്വപ്നമാണ്. ഗണിതം ക്ലാസ്സുമുറിയില്‍ പ്രത്യക്ഷപ്പെടുന്നതു പലപ്പോഴും ചൂരലിന്റെയും കണ്ണുരുട്ടലിന്റെയും അകമ്പടിയോടെയാണ്. ഫലമോ കുട്ടികള്‍ ഗണിതത്തില്‍ നിന്നും ഏറെ അകന്നുപോകുന്നു. ഈ ദുരവസ്ഥയ്ക്കു പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് ടി.കെ.കൊച്ചുനാരായണന്‍ 101 കുസൃതിക്കണക്കുകള്‍ എന്ന കൃതിയിലൂടെ നിര്‍വ്വഹിക്കുന്നത്. ഗണിതമെന്നതു കയ്പേറിയ കഷായമല്ലെന്നും അതു പാല്‍പ്പായസം കണക്കെ ആസ്വാദ്യമായ വിഷയമാണെന്നും ഗ്രന്ഥകാരന്‍ സോദാഹരണം സമര്‍ത്ഥിക്കുന്നു. കുട്ടികള്‍ക്കു ഗണിതത്തിന്റെ ലോകത്തേയ്ക്ക് നിഷ്‌പ്രയാസം ഇറങ്ങിത്തിരിക്കാനും ഗണിതത്തില്‍ നീന്തിത്തുടിക്കാനും ഈ കൃതി പ്രേരകമാകും.reviewed by Anonymous
Date Added: Saturday 13 Mar 2021
Wonderful book!
Rating: [5 of 5 Stars!]
Write Your Review about 101 കുസൃതിക്കണക്കുകള്‍ Other InformationThis book has been viewed by users 7049 times