Book Name in English : 1201-le Vidyarambham Panchangam
മഹാവിഷ്ണു ബ്രഹ്മാവിന് ഉപദേശിച്ചുകൊടുത്തതാണ് ഭാഗവതം. ബ്രഹ്മാവ് പിന്നീട് നാരദനും നാരദൻ വ്യാസനും ഉപദേശിച്ചു. വ്യാസനാകട്ടെ തന്റെ പുത്രനായ ശുകമഹർഷിക്കും ശുകമഹർഷി ഏഴു ദിവസം കൊണ്ട് പരീക്ഷിത്തിനും ഉപദേശിച്ചു. ഇങ്ങനെയാകാം ഏഴുദിവസം കൊണ്ട് ഭാഗവതം വായിച്ചു തീർക്കുന്ന സപ്‌താഹങ്ങൾ ഉടലെടുത്തത്.
നൈമിശാരണ്യത്തിൽ വച്ച് ശൗനകമഹർഷിയുടെ ചോദ്യങ്ങൾക്ക് സൂതൻ ഉത്തരം പറയുന്ന രീതിയിലാണ് ഭാഗവതം വ്യാസൻ രചിച്ചത്.
വേദസാരമാണ് ഭാഗവതം. വിഷ്‌ണുനാമങ്ങളും മാഹാത്മ്യങ്ങളും നിറഞ്ഞ ഭാഗവതപുരാണം ശ്രവിക്കാനും പാരായണം ചെയ്യാനും ഓരോരുത്തർക്കും സാദ്ധ്യമാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
കലിദോഷശാന്തിക്കും ധർമ്മവിജയത്തിനും ഭക്തമനസ്സുക ളിൽ ഭാഗവതമാഹാത്മ്യം നിറഞ്ഞു നിൽക്കുന്നതിനും ഭഗവാൻ ചെയ്യുന്ന അവതാരലീലയായി മാറട്ടെ ഒരോ ഭാഗവതപാരായണവും ഒരോ ഭാഗവതസപ്താഹവുംWrite a review on this book!. Write Your Review about 1201-ലെ വിദ്യാരംഭം പഞ്ചാംഗം Other InformationThis book has been viewed by users 11 times