Book Name in English : 14 Divasam Kondu HTML Padikkam
ആധുനിക ഇന്‍ഫര്‍മേഷന്‍ യുഗത്തിന്റെ തിലകക്കുറിയാണ് ഇന്റര്‍നെറ്റ്. ഈ പുതുമാധ്യമത്തിന്റെ നന്മയും തിന്മയുമെല്ലാം ഇന്ന് നാമറിഞ്ഞുകൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ അതിവേഗത്തിലുള്ള പ്രചാരം വെബ്ഡിസൈനിംഗ് രംഗത്ത് തുറന്നിരിക്കുന്ന സാധ്യതകള്‍ ചെറുതൊന്നുമല്ല. സാധാരണ വെബ്ഡിസൈനിംഗ് മുതല്‍ അതിസങ്കീര്‍ണമായ വെബ്‌പ്രോഗ്രാമിംഗ് വരെ ഇന്ന് വളരെയധികം സാധ്യതകള്‍ ഒരുക്കിത്തരുന്നു.വെബ്ഡിസൈനിംഗ് രംഗത്ത് ജോലി തേടുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട അടിസ്ഥാനകാര്യമാണ് HTML. വെബിന്റെ അടിസ്ഥാനഭാഷയായതിനാല്‍ത്തന്നെ HTML ന്റെ പ്രാധാന്യം ഊഹിക്കാമല്ലോ. HTML കോഡിംഗ് ഉപയോഗിച്ച് വെബ് ഡിസൈന്‍ ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് ഈ മേഖലയില്‍ അതിവേഗത്തില്‍ ഉയരാന്‍ സാധിക്കും.HTML ന്റെ വിവധ ഭാഗങ്ങളെ പതിന്നാലു ദിവസത്തെ പാഠഭാഗങ്ങളാക്കി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍. അവശ്യം വേണ്ട സ്ഥലത്തെല്ലാം മാതൃകാപരിശീലനങ്ങള്‍ നല്‍കിയിരിക്കുന്നത് ഈ പുസ്തകത്തിന്റെ പ്രയോജനക്ഷമത വര്‍ദ്ധിപ്പിക്കുന്നുreviewed by abdul malik.a.m
Date Added: Monday 11 Nov 2013
ഇത് നല്ല പുസ്തകമാണ്. എനിക്ക് ഇതിന്റെ സമ്മാന കൂപ്പെന്‍ നമ്പര് വേണം
Rating: [5 of 5 Stars!]
Write Your Review about 14 ദിവസംകൊണ്ട് HTML പഠിക്കാം Other InformationThis book has been viewed by users 2427 times