Book Name in English : 14 Divasam Kondu Computer Padikkam
നമ്മുടെ നിത്യജീവിതത്തില്‍നിന്നും ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു കമ്പ്യൂട്ടര്‍. അറിഞ്ഞോ അറിയാതെയോ നാമെല്ലാം കമ്പ്യൂട്ടറിന്റെ ഗുണഭോക്താക്കളാകുകയാണ്. ഇനിയും കമ്പ്യൂട്ടറിന് നേരെ മുഖംതിരിഞ്ഞ് നില്‍ക്കുന്നവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്കാണ് നാമിന്ന് നീങ്ങിക്കൊണ്ടിരിക്കുന്നത്.
നിങ്ങള്‍ അച്ഛനോ അമ്മയോ, വിദ്യാര്‍ത്ഥിയോ ആയിക്കൊള്ളട്ടെ. നിങ്ങളുടെ ജോലി -ഉദ്യോഗമോ, കൂലിത്തൊഴിലോ, പഠനമോ ആകട്ടെ. കമ്പ്യൂട്ടര്‍ വിജ്ഞാനം നിങ്ങള്‍ക്ക് അത്യാവശ്യമാണെന്ന തോന്നല്‍ ഇനിയുമുണ്ടായില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അല്പം കടുത്തതായിരിക്കും. നമ്മുടെ വിദ്യാഭ്യാസ രംഗത്തെ അതിദ്രുതമാറ്റംതന്നെ ഇതിന് നല്ലൊരുദാഹരണമായി കാണാം. കമ്പ്യൂട്ടര്‍ ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഒരു വിദ്യാഭ്യാസരീതി ഇനി ഉണ്ടാകാനേ പോകുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്കൊപ്പംതന്നെ മാതാപിതാക്കളും കമ്പ്യൂട്ടര്‍വിജ്ഞാനിയാകേണ്ട അവസ്ഥയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ പ്രതിപാദിക്കുന്ന പുസ്തകമാണിത്. പതിന്നാലു ദിവസങ്ങള്‍കൊണ്ട് കമ്പ്യൂട്ടര്‍ സംബന്ധിച്ച ഒട്ടുമിക്ക കാര്യങ്ങളും പഠിക്കാന്‍ സാധിക്കുന്ന ഈ പുസ്തകം ഏതു മേഖലയില്‍പ്പെടുന്നവര്‍ക്കും പ്രയോജനപ്രദമാണ്Write a review on this book!. Write Your Review about 14 ദിവസംകൊണ്ട് കമ്പ്യൂട്ടര്‍ പഠിക്കാം Other InformationThis book has been viewed by users 2928 times