Book Name in English : 19
ലോകം സ്വയമൊരു ഏകാന്തതയായി മാറിയ സമയത്തിന്റെ സാമൂഹിക മനഃശാസ്ത്ര വിശകലനം ഈ ആഖ്യാനത്തിൽ കാണാം. പ്രാക്തനസ്മരണകളുടെയും ആഗോളബാധയുടെ കാലത്തെ വൈയക്തികാനുഭവങ്ങളുടെയും ശാസ്ത്ര നിരീക്ഷണങ്ങളുടെയും അങ്ങനെ പലതിന്റെയും മൊണ്ടാഷാണ് ’19’
– ഷിജു ജോസഫ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)
കോവിഡ്-19 ബാധിച്ച് തീവ്രപരിചരണക്കട്ടിലിൽ ഓക്സിജൻ കുഴലുകളാൽ ബന്ധിതനായിക്കിടന്ന ഓർമ്മകൾ, ’19’ ലൂടെ കടന്നുപോകുമ്പോൾ സമാന്തരമായി ചില നിമിഷങ്ങളിൽ എന്നിൽ കൊള്ളിയാൻപോലെ മിന്നി; കിടക്കയ്ക്ക് സമീപം വന്ന് പിൻവാങ്ങിയ പിംഗളകേശിനിയും. കഥയോ കവിതയോ നോവലോ മഹാമാരിക്കാല വിശകലനമോ എന്ന് വകതിരിക്കാനാവാത്ത ഈ രചന കോവിഡ് ദുരിതകാലത്തിന്റെ ഏറ്റവും തിളക്കമുള്ള സാംസ്കാരിക ഈടുവെപ്പാണ്. ആകസ്മികതയുടെ അനുഗ്രഹം. വൈരുദ്ധ്യാത്മകതയുടെ ഉത്പന്നം.
– എം. എ. ബേബി
‘കോവിഡ് നമ്മുടെ എല്ലാ മൂല്യങ്ങളെയും പുനർനിർവ്വചിക്കും’ എന്നെഴുതിയിരുന്നു മേതിൽ രണ്ടായിരത്തി പത്തൊമ്പതിന്റെ അവസാനദിവസങ്ങളിലൊന്നിൽ. ആ പുനർനിർവ്വചനത്തിന്റെ അടരുകളിലൂടെയുള്ള വിസ്മയകരമായ ഒരു സഞ്ചാരമാണ് 19. ആ ഏകാന്തയാത്രയിൽ വിജനതകളിലെ അടക്കംപറച്ചിൽ മേതിൽ കേട്ടുതുടങ്ങുന്നു, സ്പർശനം നിരോധിക്കപ്പെട്ട വസ്തുക്കൾ വെറും ഉപരിതലങ്ങൾ മാത്രമായി ചുരുങ്ങുന്നത് കാണുന്നു, ഒച്ചകളിൽ ഉലയുന്ന മെഴുകുതിരിനാളങ്ങളുടെ ചലനം പിൻപറ്റുന്നു, മറ്റാരുടെയോ സ്വപ്നം ഒളിച്ചുകാണുന്നതുപോലൊരു നിഗൂഢസുഖത്തോടെ ഭൂമിയുടെ ഒരതീതതലം തനിക്കുമാത്രം കഴിയുന്നൊരു ഗദ്യത്തിൽ പകർത്തുന്നു…Write a review on this book!. Write Your Review about 19 Other InformationThis book has been viewed by users 621 times