Book Name in English : 1970 Chuvannappol Vargees Muthal Venu Vare
തലശ്ശേരി - പുൽപ്പള്ളി നക്‌സലൈറ്റ് ആക്ഷൻ തൊട്ട് കുമ്മിൾ നഗരൂർ വരെയുള്ള കലാപങ്ങൾ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരികരംഗത്ത് ഉളവാക്കിയ അനുരണനങ്ങൾ ചില്ലറയായിരുന്നില്ല. ഈ കലാപങ്ങളിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും ഇന്ന് ഭൂമുഖത്തില്ല. ഉള്ളവർതന്നെ സാക്ഷ്യപ്പെടുത്തുന്നത് യഥാർത്ഥവസ്തുതയാണോ എന്ന് സംശയമുണ്ടുതാനും.ബുദ്ധമതാനുയായികളായിത്തീർന്നവരും, ബൈബിൾ പ്രചാരകരായി മാറിയവരും ഇന്നു പറയുന്ന കാര്യങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതാണോ എന്ന ആശങ്കയുമുണ്ട്. അതിനാൽ സംഭവകാലത്തെ പത്രങ്ങളിൽ വന്ന റിപ്പോർട്ടുകളിലൂടെയും കോടതിവിധികളിലൂടെയും വസ്തുതകൾ കണ്ടെത്തുകയായിരുന്നു കരണീയം.
ചാരു മജുംദാറിന്റെ ഉന്മൂലനസിദ്ധാന്തത്തിൽ ആവേശം പൂണ്ട് 1970ലെ വിവിധമാസങ്ങളിൽ നടന്ന അഞ്ച് നക്‌സലൈറ്റ് ആക്ഷനുകളെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ നടത്തുന്ന സാക്ഷ്യപ്പെടുത്തലുകളാണ് ഈ ഗ്രന്ഥംWrite a review on this book!. Write Your Review about 1970 ചുവന്നപ്പോൾ വർഗീസ് മുതൽ വേണു വരെ Other InformationThis book has been viewed by users 166 times