Book Name in English : 366 Sufdina Sookthangal
ഹൃദയത്തിൽ തറയ്ക്കുന്ന ഒരു സൂഫിസൂക്തം മതിയാകും ഉള്ളിലെ ബോധത്തെ ഉണർത്തുവാൻ. അതിനാൽ സൂഫിസൂക്തങ്ങളുടെ അർത്ഥതലങ്ങൾക്ക് വളരെയധികം ആഴമുണ്ട്. 366 സൂഫിചിന്തകളെ ജനുവരി മുതൽ ഡിസംബർ വരെ എന്ന ക്രമത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകത്തെ ചിന്തോദ്ദീപകങ്ങളായ ചെറുകുറിപ്പുകളും കഥകളും സിദ്ധാന്തങ്ങളും അലങ്കരിക്കുന്നു. ജലാലുദ്ദീൻ റൂമി, ഹസ്രത്ത് ഇനായത്ത് ഖാൻ, ഹസ്രത്ത് റാബിയ, ഹസ്രത്ത് ഹല്ലാജ്, ഹസ്രത്ത് ജില്ലാനി, ഹസ്രത്ത് ഇബ്നു മുനവ്വർ തുടങ്ങിയ നിരവധി മഹാത്മാക്കളുടെ സൂക്തങ്ങൾ ഈ പുസ്തകത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
“ജ്ഞാനികൾ എപ്പോഴും സ്നേഹം സൂക്ഷിച്ചുവെക്കുന്നു. അവരുടെ ചില വാക്കുകൾ പരുക്കനായിത്തോന്നാമെങ്കിലും ഹൃദയവിശുദ്ധിയുള്ളവരായതിനാൽ അവരിൽ ദൈവനിരാസം ഉണ്ടാവില്ല“ - റൂമി.Write a review on this book!. Write Your Review about 366 സൂഫിദിന സൂക്തങ്ങള്‍ Other InformationThis book has been viewed by users 2310 times