Book Name in English : 67 Prasasthrude Ulliliruppu
രാഷ്ട്രീയം, സിനിമ, ബിസിനസ്, സാമൂഹ്യ പ്രവർത്തനം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ, അവരുടെ ഇഷ്ടങ്ങൾ, ഇഷ്ടക്കേടുകൾ, പ്രിയപ്പെട്ട ഓർമകൾ, മാറ്റാൻ ആഗ്രഹിക്കുന്ന സ്വഭാവ ശീലങ്ങൾ എന്നിങ്ങനെ നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന കൊച്ചുകൊച്ച് സ്വകാര്യങ്ങൾ ചേർത്തിണക്കിയതാണ് ഈ പുസ്തകം.
വ്യവസായ പ്രമുഖരായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, പി.എൻ.സി മേനോൻ, എം.പി രാമചന്ദ്രൻ, സിനിമാതാരങ്ങ ളായ മോഹൻലാൽ, പൃഥ്വിരാജ്, സുരേഷ് ഗോപി, രാഷ്ട്രീയ നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ.എം മാണി എന്നിങ്ങനെ പ്രശസ്തരായ ഒട്ടനേകം വ്യക്തികളാണ് ഇവിടെ മനസ് തുറക്കുന്നത്. ഓരോരുത്തരെയും വിജയി കളാക്കിയ ജീവിത സവിശേഷതകൾ ഇതിലൂടെ വായിച്ചറി യാം. അവയ്ക്ക് മിഴിവ് പകരാൻ ജീവസ്സുറ്റ കാരിക്കേച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രശസ്തരെ കൂടുതൽ മനസിലാക്കാനും അവരുടെ ജീവിതത്തെ അടുത്തറിയാനും അവർക്ക് വിജയങ്ങൾ നേടിക്കൊടുത്ത ശീലങ്ങൾ സ്വായത്തമാക്കാനും സഹായിക്കുന്നതാണ് ഈ പ്രസിദ്ധീകരണംWrite a review on this book!. Write Your Review about 67 പ്രശസ്തരുടെ ഉള്ളിലിരുപ്പ് Other InformationThis book has been viewed by users 896 times