Book Name in English : Aadimadhyanthangal
കാലഹരണപ്പെടാത്ത ഭാഷയാണ് എം.ഡി. രത്‌നമ്മയുടേത്. വായിച്ചിട്ട് വർഷങ്ങൾ ഏറെയായെങ്കിലും സീതയും വിഷ്ണുവും ലക്ഷ്മി അമ്മായിയുമൊന്നും മനസ്സിൽനിന്നു മാഞ്ഞിട്ടില്ല. എത്ര മഹത്തരമാണെന്നു പറഞ്ഞാലും വായനാസുഖമില്ലെങ്കിൽ ഒരു പുസ്തകത്തിലേക്ക് നമുക്ക് കയറാനാവില്ല. ’ആദിമധ്യാന്തങ്ങൾ’ എന്ന നോവലിന്റെ ആദ്യത്തെ മേന്മ അതു നൽകുന്ന വായനാസുഖം തന്നെയാണ്. ഒരു കാലം നമ്മുടെ മുന്നിലിങ്ങനെ ഇതൾ വിരിയുന്ന അനുഭവം. പ്രണയവും പകയും ആത്മനൊമ്പരങ്ങളും നമ്മുടേതു തന്നെയാണെന്നു തോന്നിപ്പോകും. അനുഗ്രഹിക്കപ്പെട്ട എഴുത്തുകാരിയാണ് രത്‌നമ്മ. ഈ നോവൽ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.Write a review on this book!. Write Your Review about ആദിമധ്യാന്തങ്ങൾ Other InformationThis book has been viewed by users 358 times