Book Name in English : Aanayum Puliyumillatha Katha
ജനനം മുതല്‍ പിന്തുടര്‍ന്ന നിര്‍ഭാഗ്യങ്ങളെയും
വെല്ലുവിളികളെയും അതിജീവിച്ച് സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം
യാഥാര്‍ത്ഥ്യമാക്കിയ യുവാവിനെ തേടി പുതിയ കാലത്തിന്റെ
പ്രതിനിധിയായ ആര്യന്‍ എന്ന കുട്ടിയെത്തുന്നു. അന്തര്‍മ്മുഖനും
എന്നാല്‍ സാങ്കേതികവിദ്യയില്‍ അസാമാന്യഗ്രാഹ്യമുള്ളവനുമായ
ആര്യന്റെ പ്രവൃത്തികള്‍ വിചിത്രമാണ്. അടിമുടി നിഗൂഢത നിറഞ്ഞ
ആര്യന്‍ ശരിക്കും ആരാണ്? അദ്ഭുതാവഹമായ ബുദ്ധിശക്തിയും
സാങ്കേതികപരിജ്ഞാനവുമുള്ള ആര്യന് അന്യഗ്രഹജീവികളുമായുള്ള ബന്ധമെന്ത്? വായനയുടെ ഉല്ലാസം അല്‍പ്പംപോലും
ചോര്‍ന്നുപോകാതെ കഥയും അറിവും ജ്ഞാനവും വിവേകവുമെല്ലാം ചേര്‍ത്തിണക്കുന്ന രചനാശില്‍പ്പം. പഴയകാലത്തെ
ഗ്രാമീണാന്തരീക്ഷത്തില്‍ ജനിച്ചുവളര്‍ന്ന സാധാരണക്കാരനായ
കുട്ടിയില്‍നിന്നാരംഭിച്ച് ന്യൂജനറേഷന്റെ, പൂര്‍വ്വമാതൃകകളില്ലാത്ത
അതീതയാഥാര്‍ത്ഥ്യങ്ങളിലേക്ക് വളരുന്ന എഴുത്ത്.
കുട്ടികളെ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും
ആധുനികലോകത്തേക്കു നയിച്ച് മൂല്യബോധവും ശാസ്ത്രജ്ഞാനവും ഭാഷാസ്‌നേഹവും ഉള്ളവരാക്കുന്ന കൃതി
ചിത്രീകരണംWrite a review on this book!. Write Your Review about ആനയും പുലിയുമില്ലാത്ത കഥ Other InformationThis book has been viewed by users 168 times