Book Name in English : Adhyathma Ramayanam Kilipattu
താളിയോല ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിച്ച ലോകത്തിലെ ആദ്യ രാമായണം. ഇറക്കുമതി ചെയ്ത പ്രത്യേക ഇനം കടലാസിൽ കയ്യെഴുത്ത് ശൈലിയിലുള്ള അച്ചടി. തൊട്ടുനോക്കിയാൽ പോലും പനയോലയോട് അതീവസാദൃശ്യമുള്ള പേജുകൾ.
ഈട്ടിത്തടിയിൽ തീർത്ത ചട്ടകൾ.
മലയാളത്തിൽ ഏറ്റവും അധികം വിറ്റഴിഞ്ഞ കൃതി എന്ന വിശേഷണം തുഞ്ചത്ത് എഴുത്തച്ഛരെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന് അവകാശരെട്ടതാണ്.
ഗ്രന്ഥരൂപം എന്നതിലുപരി മറ്റനവധി പ്രത്യേകതകള്‍ ഉള്ളതാണ് ഈ ഗ്രന്ഥം.
അതിപുരാതനമായ ചിത്രരാമായണത്തെ അവലംബിച്ച് വരച്ച 41 ചിത്രങ്ങൾ, ഏകശ്ളോകീ രാമായണത്തെ ചിത്രാവിഷ്കാരം, ശ്രീരാമപട്ടാഭിഷേകത്തിന്റെ ചിത്രീകരണം എന്നിവ ശ്രദ്ധേയമാണ്. കാലടി ശങ്കരാചാര്യ സംസ്കൃതയൂണിവേഴ്സ്റ്റി ഡീൻ ഡോ. ജി. ഗംഗാധരന്‍ നായരുടെ പ്രൗഢമായ
അവതാരിക ചിത്രങ്ങളെ സംബന്ധിച്ച് ഡോ. എം.ജി.ശശീഭൂഷൻ എഴുതിയ പഠനാർഹമായ ആമുഖം എന്നിവയും ഈ ഗ്രന്ഥത്തെ വ്യത്യസ്തമാക്കുന്നു.
ലോകത്താദ്യമായി താളിയോലഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിച്ച ഇതിഹാസകാവ്യം എന്ന ലോക റെക്കോര്‍ഡ് 2017 മേയ് മാസം രാമായണത്തിനു ലഭിച്ചു. 2017 ലെ ബുക് ഓഫ് ഥെ ഇയർ പുരസ്കാരവും ഈ ഗ്രന്ഥത്തിന് ലഭിച്ചു.
Book of the Year 2017 ന് അർഹമായ കൃതി.Write a review on this book!. Write Your Review about അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് Other InformationThis book has been viewed by users 4399 times