Book Name in English : Adimamakka
വയനാട്ടിലെ ആദിവാസി ജനതയോട് അധികാരവും രാഷ്ട്രീയവും ഭൂവുടമകളും നടത്തിയ കൊടും ക്രൂരതകളുടെയും വഞ്ചനയുടെയും കഥ. പൊലീസ് നടത്തിയ ഗൂഢാലോചനകള്‍, ക്രൂരതകള്‍.
ആദിവാസികളുടെ സമരോത്സുക രാഷ്ട്രീയത്തെ നിർവീര്യമാക്കുന്ന മുഖ്യധാര രാഷ്ട്രീയത്തിനെതിരായ ഒരു മൂവ്‌മെന്റ്, അതേ സമൂഹത്തിന്റെ നേതൃത്വത്തിൽതന്നെ വയനാട്ടിൽനിന്ന് രൂപപ്പെടുത്തിയെടുത്ത അനുഭവം, കേരളത്തിന്റെ ഇതുവരെ എഴുതപ്പെട്ട രാഷ്ട്രീയചരിത്രങ്ങളെല്ലാം തമസ്കരിച്ച അനുഭവം; സി.കെ.ജാനു വിശദമായി ഈ ആത്മകഥയിൽ എഴുതുന്നുണ്ട്.
ആദിവാസികളുടെ ഭൂരാഹിത്യം എന്ന വിഷയം ഉന്നയിച്ചുകൊണ്ടുള്ള നിൽപ്പുസമരത്തിലേക്കും പിന്നീട് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്കായുള്ള മുത്തങ്ങ സമരത്തിലേക്കും പിന്നീട്, കേരളീയ പൊതുസമൂഹത്തിന് അവഗണിക്കാനാകാത്തവിധം ഈ വിഷയങ്ങളെ വികസിപ്പിച്ചെടുക്കാനും ജാനുവിന്റെ നേതൃത്വം നടത്തിയ സമാനതകളില്ലാത്ത ഇടപെടലുകളുടെ തുടക്കം മുതലുള്ള ഗതിവിഗ തികൾ ‘അടിമമക്ക’ സത്യസന്ധമായ രാഷ്ട്രീയബോധ്യത്തോടെ രേഖപ്പെടുത്തുന്നു. മുത്തങ്ങ സമരത്തിനുമുമ്പ് വയനാട്ടിലെ ആദിവാസി കോള നികളിൽ നടന്ന, ജനാധിപത്യപരമായ സമരപങ്കാളിത്തം ഉറപ്പാക്കുന്ന ഒരുക്കങ്ങൾ ഏതൊരു രാഷ്ട്രീയ സംവിധാനവും വായിച്ചുപഠിക്കേണ്ട പാഠങ്ങളാണ്..Write a review on this book!. Write Your Review about അടിമമക്ക Other InformationThis book has been viewed by users 940 times