Book Name in English : Alkoottam
വിക്ടോറിയ ടെര്‍മിനസ്സിലെ പ്ലാറ്റ്‌ഫോമുകളിലൊന്നില്‍ ഒരു വണ്ടിവന്നു നിന്നു.താഴ് വരകളും മരുഭൂമികളും താണ്ടിയും നാട്ടിന്‍പുറങ്ങളെമറിച്ചും നഗരങ്ങളെതുളച്ചും ദിവസങ്ങളോളം കിതച്ചോടി വണ്ടി. ഇപ്പോള്‍ ടെര്‍മിനസ്സിലെ ബഫറുകളില്‍ മുട്ടി അതു വിശ്രമിച്ചു.
വണ്ടിനിന്നതോടെ അതിന്റെ വാതിലുകളില്‍ക്കൂടിയും ജനലുകളില്‍ക്കൂടിയും മനുഷ്യര്‍ ധിറുതിപിടിച്ചു പുറത്തു ചാടാന്‍തുടങ്ങി. കരിയുംപൊടിയുംപറ്റി കറുത്ത മനുഷ്യര്‍. ചിരിയും അമ്പരപ്പും മ്ലാനതയും അവരുടെ മുഖത്ത് ഇടകലര്‍ന്നു. ഭാഷയോ ആശയങ്ങളോ ഇല്ലാത്ത ഇരമ്പല്‍. വണ്ടിനിന്നപ്പോള്‍ അതില്‍നിന്ന് അടര്‍ന്നുപോന്ന ആ ജീവിതത്തിന്റെ തുണ്ടുകള്‍ അതിന്റെ ചലനത്തെയും ശബ്ദത്തെയും ഏറ്റുവാങ്ങിയതുപോലെ; പക്ഷേ ലക്ഷ്യം കിട്ടാത്തതുപോലെ അവര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നു തിളച്ചതേയുള്ളു….!”
ആനന്ദിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണ് ആള്‍ക്കൂട്ടം. മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന ഈ നോവല്‍ 1970ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നുവരെയുണ്ടായിരുന്ന നോവല്‍സങ്കല്പത്തിനു മാറ്റം വരുത്തുന്നതായിരുന്നു ആനന്ദിന്റെ ഈ നോവല്‍. അതുവരെ കഥാപാത്രങ്ങള്‍ എന്ന ചെറിയ സ്ഥലത്തുനിന്നും സമൂഹം എന്ന വിശാല ഇടത്തിലേക്ക് വികസ്വരമാകുന്ന നോവല്‍ ഘടനയായിരുന്നുണ്ടായിരുന്നത്. ഒരു കേന്ദ്രത്തില്‍നിന്നും വിസ്തൃതിയിലേക്ക് ചലിക്കുന്ന തിരമാലകളുടെ ചക്രവ്യൂഹങ്ങള്‍ നോവലുകളുടെ പൊതു സ്വഭാവം ആയിരുന്നു. ഈ ഒരു അവസ്ഥയിലേക്കാണ് ആനന്ദിന്റെ നോവലുകള്‍ വരുന്നത്.
Write a review on this book!. Write Your Review about ആള്‍ക്കൂട്ടം Other InformationThis book has been viewed by users 2621 times