Book Name in English : Alozhinja Arangu
നിരൂപക മനസ്സിൻെറ സർഗ്ഗാത്മകതയാണ് ‘ആളൊഴിഞ്ഞ അരങ്ങ്’. മലയാളകവിതയുടെ അതിശക്തമായൊരു കാലഘട്ടത്തിൻെറ കലാപരമായ അന്വേഷണം ഈ ഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നു. ഇടപ്പള്ളിയും ചങ്ങമ്പുഴയും പി. കുഞ്ഞിരാമൻനായരും വൈലോപ്പിള്ളിയും
അക്കിത്തവും എല്ലാമടങ്ങുന്ന ഒരു കാലഘട്ടം; സങ്കീർണ്ണമായ മനസ്സുകളുടെ കവിതയാണ് അവരുടേത്.
മരണമെന്ന നിറഞ്ഞ സത്യത്തേയും ജീവിതമെന്ന അനിർവ്വചനീയതയേയും പററിയുള്ള കവികളുടെ വീക്ഷണങ്ങൾ സുക്ഷ്മമായൊരപഗ്രഥനത്തിലൂടെ മാത്രം കണ്ടെത്താവുന്നതാണ്. ‘ആളൊഴിഞ്ഞ അരങ്ങു്’, ‘അധോലോകത്തിൽ നിന്നുള്ള നിശാഗാഥ’, ‘ധന്യത
വററിയ മഹാക്ഷേത്രം’, ‘കളിവിളക്കിന്റെ കരിന്തിരി വെട്ടത്തിൽ’, ‘വർഷപ്പാടത്തിൻെറ ദുഃഖശ്രുതി’, ‘അലി യുന്ന തുരുത്തുകൾ’, ‘വാടകവീട്ടിലെ പുലരി’ എന്നിങ്ങനെ ഏഴു ലേഖനങ്ങളിലൂടെ വി. രാജകൃഷ്ണൻ അത്തരമൊരപഗ്രഥനമാണ് നടത്തുന്നത്. കവിതയുടെ പഠനം ലക്ഷ്യമാക്കേണ്ട എല്ലാ തലങ്ങളിലേക്കുമെത്തുന്ന സ്വതന്ത്ര നിരൂപകപ്രതിഭയുടെ തിളക്കമാണ് ഈ ലേഖനങ്ങളിലുള്ളത്.Write a review on this book!. Write Your Review about ആളൊഴിഞ്ഞ അരങ്ങ് Other InformationThis book has been viewed by users 1105 times