Book Name in English : Amavasi
പ്രണയത്തിന്റെയും ക്ഷോഭത്തിന്റെയും വേദനയുടെയും രൂക്ഷവാങ്മയംകൊണ്ട് സ്വന്തം തലമുറയെ നിർവചിക്കുകയും ആത്മസംഘർഷങ്ങളെയും ആധുനികജീവിതത്തിന്റെ അന്തഃശൈഥില്യങ്ങളെയും അശാന്ത ബിംബാവലിയിൽ ആവഹിക്കുകയും മനുഷ്യജന്മത്തിന്റെ അടിസ്ഥാനസമസ്യകൾ ആവർത്തിച്ചുന്നയിക്കുകയും ബോധാബോധങ്ങളുടെ നിഗൂഢലോകങ്ങളിലേക്ക് വാക്കുകളുടെ ചിറകിൽ ഇരുണ്ട തീർത്ഥാടനം നടത്തുകയും ചെയ്ത് കാവ്യാസ്വാദകരുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠനേടിയ കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. ആത്മവേദനയുടെ അഗ്നിദ്രാവകംകൊണ്ട് എഴുതിയ അമാവാസി, പ്രേമദു ഃഖത്തിന്റെ ശ്യാമരക്തത്തിൽ കുറിച്ചിട്ട സന്ദർശനം, രതിയുടെ ആവേഗമുഹൂർത്തത്തെ മനുഷ്യസംസ്‌കാരത്തിന്റെ ചരിത്രവേഗവുമായി സമന്വയിക്കുന്ന ആദ്യരാത്രി, റിയലിസത്തിന്റെ പരുക്കൻഭാഷയിൽ രചിച്ച ഒരു കൂലിപ്പണിക്കാരന്റെ ചിരി, പിറക്കാത്ത മകന് തുടങ്ങി പ്രസിദ്ധങ്ങളായ പതിനെട്ടു കവിതകളാണ് ഈ സമാഹാരത്തിൽ. അനുബന്ധമായി ഡോ. എം. ലീലാവതിയുടെ പഠനവുംWrite a review on this book!. Write Your Review about അമാവാസി Other InformationThis book has been viewed by users 14 times