Book Name in English : Ambarappikkunna Anakkathakal
ആനക്കമ്പത്തില്‍ ‘മെരുക്കം’ ശീലിക്കാത്തവരാണ് മലയാളികള്‍. ഒരു തുമ്പിക്കൈയുടെ ഇളക്കത്തില്‍ മതിമറക്കുന്നവര്‍! നമ്മുടെ നാട്ടില്‍നിന്നും മറുനാട്ടില്‍ നിന്നുമുള്ള ഈ ‘തലപ്പൊക്ക’മുള്ള കഥകളുടെ യഥാര്‍ഥ അവകാശികള്‍ ആ ആനപ്രേമികളാണ്. നാട്ടാനകളും കാട്ടാനകളും – കുട്ടിക്കൊമ്പന്മാര്‍ സഹിതം – ഈ ‘ആനത്താര’യില്‍ സഞ്ചാരത്തിനിറങ്ങുന്നു. സ്‌നേഹത്തിന്റെയും ധീരതയുടെയും പരാക്രമത്തിന്റെയും അലിവിന്റെയും പകയുടെയും പ്രതികാരത്തിന്റെയുമൊക്കെ ‘ആനച്ചൂര്’ ഈ താളുകളില്‍നിന്നുയരുന്നു. രക്ഷകരും ശിക്ഷകരുമായ ഗജവീരന്മാര്‍ വിസ്മയത്തിന്റെ തിടമ്പേറ്റി ഇവിടെ അണിനിരക്കുന്നു.Write a review on this book!. Write Your Review about അമ്പരപ്പിക്കുന്ന ആനക്കഥകള്‍ Other InformationThis book has been viewed by users 1293 times