Book Name in English : Anna
അടിയൊഴുക്കുകളും ആന്തരിക വൈരുദ്ധ്യങ്ങളും ഇഴപാകിയ വർണക്കുമിളയായിരുന്നോ ടോൾസ്റ്റോയിയുടെ ദാമ്പത്യജീവിതം? താനനുഭവിച്ച പരിത്യക്തത, സ്നേഹനിരാസം, അവമതി, അപമാനം എന്നിവയൊക്കെയാണോ സോഫിയ ടോൾസ്റ്റോയി ഈ ചെറുനോവലിൽ പറയുന്നത്? വിഖ്യാത എഴുത്തുകാരന്റെ പത്നിയും പ്രണയിനിയും കൂടിയായ സോഫിയ ടോൾസ്റ്റോയിയുടെ അന്ന ആത്മകഥാപരമായ അന്തർഭാവങ്ങൾ സംവഹിക്കുന്നു. പ്രണയ നിരാസത്തിന്റെയും മോഹഭംഗങ്ങളുടെയും ഇരുണ്ട കയങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന അന്നയുടെ ജീവിതമാണ് ഇതിവൃത്തം. പ്രണയം ഒരിക്കലും യാഥാർഥ്യമാക്കപ്പെടുവാനാവാത്ത വൃഥാ കാമന മാത്രമാണെന്ന് അന്നയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.Write a review on this book!. Write Your Review about അന്ന Other InformationThis book has been viewed by users 1531 times