Book Name in English : Aranazhikaneram
തൊണ്ണൂറുവയസ്സുള്ള കുഞ്ഞേനാച്ചന്റെ മക്കളും മരുമക്കളും പേരമക്കളുമടങ്ങുന്ന കുടുംബത്തിലെ സംഘര്‍ഷങ്ങളുടെയും സന്താപങ്ങളുടെയും ഹൃദസ്പന്ദനങ്ങളുടെയും ശില്പചാതുരിയാര്‍ന്ന രചനയാണ് പാറപ്പുറത്തിന്റെ ’അരനാഴികനേരം’ എന്ന നോവല്‍. അതോടൊപ്പം അരനാഴികനേരത്തിനുള്ളില്‍ മരണം വരുമെന്ന് ഏത് നേരവും പ്രതീക്ഷിക്കുന്ന കുഞ്ഞേനാച്ചന്റെ തെളിമയാര്‍ന്ന ഓര്‍മകളും മനോഗതിയും കൃതഹസ്തനായ ഗ്രന്ഥകാരന്റെ തൂലിക അനുവാചകന്റെ മനസ്സിന്റെ ഭിത്തിയില്‍ വരച്ചുകാണിക്കുകയും ചെയ്യുന്നുണ്ട്. പാത്രസൃഷ്ടിയിലും പരിതോവസ്ഥയിലും പാറപ്പുറത്ത് സൃഷ്ടിച്ച രചനാകൗശലം അനന്യവും അനുപമവുമാണ്. Write a review on this book!. Write Your Review about അരനാഴികനേരം Other InformationThis book has been viewed by users 3091 times