Book Name in English : Arbudam Ennoraasanka
അദ്ധ്യാപകനും എഴുത്തുകാരനും സർവ്വോപരി ചിന്തകനുമായ ഡോ. ഷൊർണൂർ കാർത്തികേയൻ അനുഭവിച്ച അർബ്ബുദം എന്ന രോഗത്തിന്റെ നാൾവഴികളിലൂടെയുള്ള സഞ്ചാരമാണ് ഈ കൃതി. വേദനാജനകമായ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും നർമ്മത്തിന്റെ മേമ്പൊടിയും ഉൾക്കാഴ്ചയുള്ള ഭാഷയുംകൊണ്ട് സമ്പന്നമായ കൃതി. അർബ്ബുദത്തേക്കാളുപരി അതുമായി ബന്ധപ്പെട്ട സാഹിത്യരൂപങ്ങളെയും ചലച്ചിത്രങ്ങളെയും കുറിച്ചുള്ള വൈജ്ഞാനിക നിരീക്ഷണങ്ങളാണ് ഈ കൃതിയെ നല്ലൊരു വായനാനുഭവമാക്കി മാറ്റുന്നത്. മരുന്നുകൾക്കതീതമായി രോഗശമനത്തിന് അത്യന്താപേക്ഷിതമായ മനസ്സിന്റെ ശാന്തി ഗ്രന്ഥകാരൻ നേടുന്നത് വാക്കുകളുടെ കയത്തിൽ മുങ്ങിക്കിടന്നാണ്.Write a review on this book!. Write Your Review about അർബ്ബുദം എന്നൊരാശങ്ക Other InformationThis book has been viewed by users 678 times