Book Name in English : Atmopadesa Satakam - Narayanaguru
ആത്മവിദ്യയാണ് ഇതിലെ പ്രമേയം. ഓരോരുത്തരും അവരവരെ പൂർണ്ണമായി,തത്വപരമായി,അറിയുന്നത് തന്നെയാണ് ആത്മവിദ്യ. എന്താണിതിന്റെ പ്രയോജനം? ജീവിതം പ്രതിസന്ധി നിറഞ്ഞതായി തോന്നാത്ത ആരുമില്ല. പ്രതിസന്ധി പ്രതിസന്ധിയായി തോന്നുന്നതിനു കാരണം, നമ്മൾ നമ്മളെ അറിയാതെ ജീവിക്കുന്നതാണ്. ഞാൻ എന്നെത്തന്നെ അറിയുമ്പോൾ ആകെയുള്ള സത്യമാകുന്ന സമുദ്രത്തിൽ ഇളകുന്ന ഒരു തിര മാത്രമാണ് ഞാനെന്നറിയും.ആ തിര നേരിടുന്ന പ്രശ്നങ്ങളും കടലിലെ തിരയിളക്കത്തിന്റെ ഭാഗമാണെന്നറിയും. അതു ജീവിതത്തെ ശാന്തിയുള്ളതാക്കും, ധന്യമാക്കും. സ്വയം അറിയാനുള്ള ശ്രമത്തെ ഒരു ജീവിത സാധനയാക്കിത്തീർത്തിരിക്കുന്നവർക്ക് ഒരു വഴികാട്ടി ആയിരിക്കത്തക്കവണ്ണമാണ് ഈ വ്യാഖ്യാനത്തിന്റെ രചന. വേദാന്തം പഠിച്ചിട്ടില്ലാത്തവർക്കും മനസ്സിലാകുന്ന തരത്തിൽ ലളിതമാണു ശൈലി.Write a review on this book!. Write Your Review about നാരായണഗുരു ആത്മോപദേശശതകം ലളിത വ്യാഖ്യാനം Other InformationThis book has been viewed by users 3170 times