Book Name in English : AvanavanThuruthu
പുതുകാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന പരമ്പരയാണ് ഡി.സി.യുടെ കഥാഫെസ്റ്റ്. സമകാലിക മലയാളകഥയുടെ ദീപ്തവും വൈവിധ്യപൂർണ്ണവുമായ മുഖം അനാവരണം ചെയ്യുന്ന 7 കഥകളാണ് അവനവൻ തുരുത്ത് എന്ന സമാഹാരത്തിലുള്ളത്. ഈ കഥകള്‍ വായിക്കുമ്പോള്‍ മരണത്തിന്റെയും ഏകാന്തതയുടെയും ജീവിതപരാജയങ്ങളുടെയും തണുപ്പുകള്‍ നമ്മെ പൊതിഞ്ഞു നില്‍ക്കുന്നു. നമുക്കപരിചിതമായ ഒരു ക്രാന്തിവൃത്തത്തില്‍ ഭ്രമണം ചെയ്യുന്ന ഒരുപാടു കഥാപാത്രങ്ങളെ ദേവദാസിന്റെ കഥകളിൽ കാണാവുന്നതാണ്. ജീവിതത്തെയും മരണത്തെയും വായിക്കാനുള്ള പിരിയന്‍ ഗോവണികളായി ഈ കഥകള്‍ മാറുന്നതും അതുകൊണ്ടാണ്.Write a review on this book!. Write Your Review about അവനവൻ തുരുത്ത് Other InformationThis book has been viewed by users 1279 times