Book Name in English : Avasanathe Adhithi Vol 1 - 2
ഒന്ന് കഥയറിയാൻ വായിക്കാം. രണ്ട് കാര്യമറിയാൻ വായിക്കാം. നിത്യയൗവ്വനത്തിന്റെ ദീർഘായുസ്സിന്റെ രഹസ്യം തേടിയുള്ള നായകന്റെ യാത്രകൾ അയാൾക്ക് പ്രദാനം ചെയ്യുന്ന അറിവുകൾ ഇതേ വഴികളിലൂടെ എഴുത്തുകാരനായ വൈദികൻ 10 വർഷം നടത്തിയ കാട്ടറിവിന്റേയും കടലറിവിന്റേയും നിഘണ്ടുവാണ്. മനുഷ്യന് ആയുസ്സിന്റെ മരുന്നായി മാറുന്ന അപൂർവ്വ സസ്യജാലങ്ങളും അത്യപൂർവ്വ കടൽ ജീവികളേയും കുറിച്ചുള്ള അറിവുകൾ വസ്തുതാപരമാണെന്നു ബോധ്യപ്പെടാൻ എഴുത്തുകാരൻ തന്നെ നായകനെ അദ്ധ്യായങ്ങളിൽ ഉടനീളം അനുഗമിക്കുന്നതുകാണാം. ഈ രണ്ടാം വായനയാണ് ’അവസാനത്തെ അതിഥി’യെ മറ്റു നോവലുകളിൽ നിന്നും എടുത്തു മാറ്റിവെയ്ക്കാൻ നമ്മളെ തോന്നിപ്പിക്കുന്നത്. പെൻസിൽ കൊണ്ടുള്ള അടയാളപ്പെടുത്തലുകളും നോട്ടു കുറിച്ചെടുക്കലും തുടർ ഗവേഷണങ്ങളും ആവശ്യപ്പെടുന്ന എത്ര നോവലുകൾ മലയാളത്തിലുണ്ടാവും? ’അവസാനത്തെ അതിഥി’ സമാന്തര ഗവേഷണങ്ങൾക്ക് വഴി കാണിക്കുന്ന ചൂണ്ടാണി വിരലാണ്. എഴുത്തുകാരൻ കേൾക്കുന്ന കാര്യങ്ങളുടെ നിജസ്ഥിതി തേടി നീങ്ങുന്ന നായകൻ, ആ നായകന്റെ നിഗമനങ്ങളുടെ വസ്തുനിഷ്ഠത ഉറപ്പാക്കാൻ അയാളെ ഒളിച്ചു പിൻതുടരുന്ന എഴുത്തുകാരൻ. ഇതൊരുക്കുന്ന ’ഫാന്റസി’, കടലിലെ തിമിംഗലത്തോളം വലുതും കാട്ടിലെ പൂപ്പലിനോളം ചെറുതുമാണ്. കാട്ടുമക്കളും കടൽമക്കളും തുടങ്ങി മുഖ്യധാരയിൽ നിന്നു തള്ളിമാറ്റപ്പെട്ട ജനജീവിതം, വ്യക്തി മാഹാത്മ്യം എന്നിവ പുതിയ കാലത്തെ സാഹിത്യസൃഷ്ടികളിൽ വേണ്ടവിധം കാണാതെ പോവുന്നതിനുള്ള പരിഹാരക്രിയ കൂടിയാണ് ഈ നോവൽ.Write a review on this book!. Write Your Review about അവസാനത്തെ അതിഥി ഭാഗം - 1-2 Other InformationThis book has been viewed by users 388 times