Book Name in English : Balachandramenonte 12 Cherukadhakal
സമൂഹത്തെയും ജീവിതത്തെയും മനുഷ്യബന്ധങ്ങളെയും
മനുഷ്യസ്വഭാവത്തെയും വിശദാംശങ്ങളോടെ അടുത്തുകാണാന്‍
ബാലചന്ദ്രമേനോനുള്ള ശക്തിയാണ് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിലെന്നപോലെ ഈ ചെറുകഥകളിലും തെളിഞ്ഞുനില്ക്കുന്ന സവിശേഷത . ലാളിത്യത്തിന്റെയും നര്‍മബോധത്തിന്റെയും ആക്ഷേപഹാസ്യത്തിന്റെയും വിഷാദത്തിന്റെയും നിസ്സംഗതയുടെയും അപൂര്‍വമായ ചേരുവയില്‍
തന്റെ കഥാവസ്തു ആവിഷ്‌കരിക്കുമ്പോള്‍ , മലയാളിത്തം തികഞ്ഞ
മലയാളചെറുകഥയുടെ പാരമ്പര്യത്തില്‍ അദ്ദേഹം പങ്കെടുക്കുകയാണ് .
മനുഷ്യന്റെ അല്പത്തങ്ങളും പരിമിതികളും ആത്മവഞ്ചനയും
വിഡ്ഢിത്തങ്ങളും അസൂയയും അസഹിഷ്ണുതയും സ്വാര്‍ഥതയും
നിരര്‍ഥകതയും കൊടുക്കല്‍വാങ്ങലുകളും നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം ഈ കഥകളില്‍ നിങ്ങള്‍ക്കു കാണാം . വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ അതിവൈകാരികതയുടെയോ കടുത്ത ചായക്കൂട്ടുകളില്ലാതെ ,
മുന്‍വിധിയുടെ പാരുഷ്യമില്ലാതെ , അനുതാപത്തോടെയും ചിലപ്പോള്‍ നിസ്സംഗതയോടെയും ഈ കഥകളില്‍ ബാലചന്ദ്രമേനോന്‍
ജീവിതരംഗങ്ങള്‍ ചിത്രീകരിക്കുന്നു .
- ബാലചന്ദ്രന്‍ ചുള്ളിക്കാട്Write a review on this book!. Write Your Review about ബാലചന്ദ്രമേനോന്റെ 12 ചെറുകഥകള്‍ Other InformationThis book has been viewed by users 2554 times