Book Name in English : Bhaarateeya manasasthrathinu oru aamukham
പാശ്ചാത്യദേശത്തുനിന്ന് ഇറക്കുമതി ചെയ്യപ്പെടേണ്ട ഒരു പഠനശാഖയെന്ന നിലയിലാണ് ഇന്ത്യാക്കാരിൽ പലരും മനഃശാസ്ത്രത്തെ കാണുന്നത്. എന്നാൽ, ഈ വിഷയത്തിൽ ഭാരതത്തിലുണ്ടായിട്ടുള്ളതുപോലെ ആഴവും പരപ്പുമുള്ള പഠനാന്വേഷണങ്ങൾ മറ്റെങ്ങും ഇതുവരെ ഉണ്ടായിട്ടില്ല. പൗരാണിക ഭാരതീയദർശനങ്ങൾ മനുഷ്യരാശിക്കു മുഴുവൻ പ്രയോജനപ്പെടുത്താവുന്ന ഒരു ബോധശാസ്ത്രത്തെ ആവിഷ്‌കരിക്കാൻ ആവശ്യത്തിലധികം രഹസ്യങ്ങൾ വെളിവാക്കിത്തരുന്നുണ്ടെന്ന് നിസ്സംശയം പറയാം. ഇന്ത്യൻ സൈക്കോളജിയെപ്പറ്റി ചില പുസ്തകങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാംതന്നെ പാശ്ചാത്യപഠനങ്ങളെ ഉപരിപ്ലവമായി അനുകരിക്കുക മാത്രമാണ് ചെയ്തത്. മനസ്സിനെപ്പറ്റിയുള്ള വ്യാപകമായ പഠനത്തിൽ ഭാരതത്തെ അതിശയിക്കാൻ ആർക്കും കഴിയുകയില്ല. ഭാരതീയ മനഃശാസ്ത്രപദ്ധതിയെ പരിചയപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ഗ്രന്ഥമാണിത്.Write a review on this book!. Write Your Review about ഭാരതീയ മനഃശാസ്ത്രത്തിന് ഒരാമുഖം Other InformationThis book has been viewed by users 3 times