Book Name in English : Bhargaveenilayam
‘ഭാര്‍ഗ്ഗവീനിലയ’മാണു ആദ്യമായി ചലച്ചിത്രമാക്കപ്പെട്ട ബഷീറിന്റെ കഥ . ‘ഭാര്‍ഗവീനിലയ’ത്തിന്റെ കഥാതന്തു നീണ്ട ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കുംശേഷമാണ് തിരഞ്ഞെടുത്തത് . ‘നീലവെളിച്ചം’ എന്ന ബഷീറിന്റെതന്നെ കഥയാണാധാരം . വളവുതിരിവില്ലാത്ത കഥ . പട്ടണപ്രാന്തത്തിലുളള ഒരു ഒഴിഞ്ഞ വീട് തന്റെ ക്രിയാത്മപ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍വേണ്ടി ബഷീര്‍ വാടകയ്ക്കെടുക്കുന്നു . ചുരുങ്ങിയ വാടക . ബഷീര്‍ സന്തോഷിച്ചു . പക്ഷേ, പിന്നീടാണ് അതൊരു പ്രേതബാധയുളള വീടാണെന്ന് അറിഞ്ഞത് . ആ വീട്ടിന്റെ മുറ്റത്തുളള കിണറ്റില്‍ ഭാര്‍ഗവി ചാടി മരിച്ചു . കാരണം, അവളുടെ കാമുകന്‍ മറ്റൊരുത്തിയുടെ പിന്നാതെ പോയി . ബഷീറിന്റെ മറക്കാനാവാത്ത കഥകളിലൊന്നാണത്; മലയാളത്തിലെയും . വിന്‍സന്റ് അഭ്രപാളികളിലേക്കു പകര്‍ത്തിയപ്പോള്‍ അത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളിലെ എക്കാലത്തേയും ഒരു മുതല്‍ക്കൂട്ടായി . Write a review on this book!. Write Your Review about ഭാര്‍ഗ്ഗവീനിലയം Other InformationThis book has been viewed by users 5004 times