Book Name in English : Bhavanayute Arthantharangal
വായനാ ലോകത്തിൻ്റെ ശ്രദ്ധയും ഒട്ടനവധി പുരസ്‌കാരങ്ങളും നേടിയ കൃതികളുടെ സൂക്ഷ്‌മവായനയിലൂടെ വിടർന്നുവരുന്ന അർത്ഥത്തിന്റെ അടരുകൾ. ആനന്ദിന്റെ മരുഭൂമികൾ ഉണ്ടാകുന്നതിൽ തുടങ്ങി സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയിലൂടെ സൽമാൻ റുഷ്‌ദിയുടെ ഏറ്റവും പുതിയ നോവലായ വിക്ടറി സിറ്റി വരെ നീണ്ടുപോകുന്ന കൃതികളെക്കുറിച്ച്, നവസാഹിത്യസിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ നടത്തുന്ന, കനപ്പെട്ട വിമർശന വിചാരം. എന്നാൽ, സിദ്ധാന്തങ്ങളുടെ ഭാരമേതുമില്ലാതെ വിഷയഗരിമ നിലനിർത്തികൊണ്ടുള്ള ആശയസംപുഷ്‌ടതയും വായനാ സാരള്യതയും സമന്വയിക്കുന്ന വിശകലന വ്യാഖ്യാനങ്ങൾ. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനവർഷങ്ങൾ മുതൽ സമീപകാലം വരെ എഴുതപ്പെട്ട മലയാളത്തിലേയും ലോകസാഹിത്യത്തിലേയും എണ്ണം പറഞ്ഞ നോവലുകളിലെ സങ്കീർണതകളിലേക്കും വൈരുദ്ധ്യങ്ങളിലേക്കും വെളിച്ചം വീശുന്ന ഒൻപതു പ്രൗഢമായ നിരൂപണ ലേഖനങ്ങളുടെ സമാഹാരം. നിരൂപണത്തിന്റെ വ്യത്യസ്‌തമാനങ്ങൾ അടയാളപ്പെടുത്തുന്ന വിലപ്പെട്ട പുസ്‌തകം.Write a review on this book!. Write Your Review about ഭാവനയുടെ അർത്ഥാന്തരങ്ങൾ Other InformationThis book has been viewed by users 161 times