Book Name in English : Bohemyan Chithrangal
അഞ്ചു രാജ്യങ്ങളെ തൊട്ടുരുമ്മി യൂറോപ്പിനകമേ മേവുന്ന “ചന്തവും ചൈതന്യവുമുള്ളൊരു“ നാട്ടിൽനിന്ന്-ചെക്കോസ്ലവാക്യയിൽനിന്ന് പൊറ്റെക്കാട്ട് പകർത്തിയ കാഴ്‌ചകളാണ് ഈ ചിത്രദർശിനിയിൽ ചെക്കുനാടുകളിലെ ജനവും ഭൂമിയും ചരിത്രവും സംസ്‌കാരവും ഒക്കെ ഈ ’ബൊഹീമ്യ’യിൽ ചിത്രങ്ങളും ചട്ടക്കൂടുകളുമാകുന്നു ഉക്രേയിനിൽ തീവണ്ടിജാലകത്തിലൂടെ കണ്ട ’മൂടൽമഞ്ഞിൻ്റെ പ്രാതലും കഴിച്ചിറങ്ങിവന്ന പുലരിവെയിലി’ൻ്റെ പ്രസാദചിത്രം വരച്ചു കൊണ്ടുതുടങ്ങി, ലിഡീച്ചെ ഗ്രാമത്തിൽ ’മനുഷ്യപ്പാവങ്ങളുടെ ജീവരക്തം അലിഞ്ഞുചേർന്ന മണ്ണിലെ ആയിരമായിരം രക്തപുഷ്‌പങ്ങളു’ടെ വിഷാദചിത്രത്തിൽ അവസാനിക്കുന്ന ഈ യാത്രാകുറിമാനങ്ങളിൽ പ്രകൃതിവർണങ്ങളും മനുഷ്യജീവിതങ്ങളും തമ്മിൽക്കലർന്ന് ഒരു കൊളാഷ് പിറവിയെടുക്കുന്നു ബൊഹീമ്യ-മൊറാവ്യ-സ്ലവാക്യ ചായക്കൂട്ടിൽ മുക്കി, ജീവനുള്ള ചിത്രങ്ങൾ ആലേഖനംചെയ്യുന്നു മലയാളത്തിന്റെ പ്രിയസഞ്ചാരിWrite a review on this book!. Write Your Review about ബൊഹീമ്യൻ ചിത്രങ്ങൾ Other InformationThis book has been viewed by users 249 times