Image of Book ചതുര്‍വേദസംഹിത
  • Thumbnail image of Book ചതുര്‍വേദസംഹിത

ചതുര്‍വേദസംഹിത

Language :Malayalam
Page(s) : 3000
Condition : New
4 out of 5 rating, based on 10 review(s)

Book Name in English : Chathur Veda Samhitha

ചതുര് വേദസംഹിത – ഒരു ചെറുവിവരണം
വേദങ്ങള്‍ നാലാണ് – ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം. അവ മാനവസംസ്കൃതിയുടെ ആദിമ സാഹിത്യമാണ് എന്ന സത്യം ഇന്ന് ലോകം മുഴുവ‌ന്‍ അംഗീകരിക്കുന്നു. ആദിമകാലത്ത് വാമൊഴിയായി പകര്‍ന്നു നല്കിയ പാരമ്പര്യം
ഇന്നും തുടര്‍ന്നുപോരുന്നു. ഏതാനും സഹസ്രാബ്ദങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ അവ പുസ്തകരൂപത്തില്‍ ആയിട്ട്. വൈദികസംസ്കൃതത്തില്‍ ഉള്ള വേദങ്ങളുടെ സവിശേഷതകളില്‍ ചിലത് – വേദങ്ങളില്‍ മന്ത്രങ്ങള്‍ ആണുള്ളത്, അവ വൈദിക സംസ്കൃതത്തില്‍ ആണുള്ളത് (സാധാരണ ഉപയോഗിക്കുന്ന സംസ്കൃതത്തില്‍ നിന്നും വളരെ വികസിതവും വിശാലവും ആണിത്), സവിശേഷവും തനതും അപൂര്‍വവുമായ
വ്യാകരണം, ഉച്ചാരണം, മറ്റൊരു ഭാഷയിലും ഉപയോഗിക്കാത്ത അത്യപൂര്‍വ ചിഹ്നങ്ങള്‍, അനേകം അര്‍ത്ഥതലങ്ങള്‍, വേദമന്ത്രങ്ങളില്‍ ആര്‍ക്കും ഒരക്ഷരമോ സ്വരമോ പോലും ഒരുതരത്തിലും കൂട്ടിച്ചേര്‍ക്കാനോ എടുത്തുമാറ്റുവാനോ സാധിക്കാത്ത തരത്തിലുള്ള എട്ടു അന്യൂനമായ സംരക്ഷണരീതികള്‍ (ജടാ, മാലാ, ശിഖാ, ലേഖാ, ധ്വജം, ദണ്ഡം, രഥം, ഘനം), അങ്ങനെ പോകുന്നു.
വേദങ്ങള്‍ മലയാളലിപിയില്‍ അക്ഷരത്തെറ്റില്ലാതെ ഇതുവരെ പ്രസിദ്ധീകരിക്കുവാ‌ന്‍
കഴിഞ്ഞിരുന്നില്ല, പല കാരണങ്ങളാല്‍. ഇപ്പോള്‍, മലയാളികളുടെ സൗഭാഗ്യമായി, ഈ കാലഘട്ടത്തിലെ ഏറ്റവും പ്രഗല്‍ഭനായ വേദപണ്ഡിത‌ന്‍ സ്വര്‍ഗീയ (ആചാര്യ) നരേന്ദ്രഭൂഷണ്‍ നാലു വേദങ്ങളെയും മലയാളലിപ്യന്തരണവും സംശോധനവും നടത്തി – “ചതുര് വേദസംഹിത” എന്ന പേരില്‍. 2000-ല്‍ ആചാര്യജി സ്വന്തമായി പ്രസിദ്ധീകരിച്ച ഈ മഹദ്‌ഗ്രന്ഥം 2001-ല്‍ മാതാ അമൃതാനന്ദമയീ മഠത്തിന്‍റെ ആദ്യ
ചതുര് വേദസംഹിത – ഒരു ചെറുവിവരണം
വേദങ്ങള്‍ നാലാണ് – ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം. അവ മാനവസംസ്കൃതിയുടെ ആദിമ സാഹിത്യമാണ് എന്ന സത്യം ഇന്ന് ലോകം മുഴുവ‌ന്‍ അംഗീകരിക്കുന്നു. ആദിമകാലത്ത് വാമൊഴിയായി പകര്‍ന്നു നല്കിയ പാരമ്പര്യം
ഇന്നും തുടര്‍ന്നുപോരുന്നു. ഏതാനും സഹസ്രാബ്ദങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ അവ പുസ്തകരൂപത്തില്‍ ആയിട്ട്. വൈദികസംസ്കൃതത്തില്‍ ഉള്ള വേദങ്ങളുടെ സവിശേഷതകളില്‍ ചിലത് – വേദങ്ങളില്‍ മന്ത്രങ്ങള്‍ ആണുള്ളത്, അവ വൈദിക സംസ്കൃതത്തില്‍ ആണുള്ളത് (സാധാരണ ഉപയോഗിക്കുന്ന സംസ്കൃതത്തില്‍ നിന്നും വളരെ വികസിതവും വിശാലവും ആണിത്), സവിശേഷവും തനതും അപൂര്‍വവുമായ
വ്യാകരണം, ഉച്ചാരണം, മറ്റൊരു ഭാഷയിലും ഉപയോഗിക്കാത്ത അത്യപൂര്‍വ ചിഹ്നങ്ങള്‍, അനേകം അര്‍ത്ഥതലങ്ങള്‍, വേദമന്ത്രങ്ങളില്‍ ആര്‍ക്കും ഒരക്ഷരമോ സ്വരമോ പോലും ഒരുതരത്തിലും കൂട്ടിച്ചേര്‍ക്കാനോ എടുത്തുമാറ്റുവാനോ സാധിക്കാത്ത തരത്തിലുള്ള എട്ടു അന്യൂനമായ സംരക്ഷണരീതികള്‍ (ജടാ, മാലാ, ശിഖാ, ലേഖാ, ധ്വജം, ദണ്ഡം, രഥം, ഘനം), അങ്ങനെ പോകുന്നു.
വേദങ്ങള്‍ മലയാളലിപിയില്‍ അക്ഷരത്തെറ്റില്ലാതെ ഇതുവരെ പ്രസിദ്ധീകരിക്കുവാ‌ന്‍
കഴിഞ്ഞിരുന്നില്ല, പല കാരണങ്ങളാല്‍. ഇപ്പോള്‍, മലയാളികളുടെ സൗഭാഗ്യമായി, ഈ കാലഘട്ടത്തിലെ ഏറ്റവും പ്രഗല്‍ഭനായ വേദപണ്ഡിത‌ന്‍ സ്വര്‍ഗീയ (ആചാര്യ) നരേന്ദ്രഭൂഷണ്‍ നാലു വേദങ്ങളെയും മലയാളലിപ്യന്തരണവും സംശോധനവും നടത്തി – “ചതുര് വേദസംഹിത” എന്ന പേരില്‍. 2000-ല്‍ ആചാര്യജി സ്വന്തമായി പ്രസിദ്ധീകരിച്ച ഈ മഹദ്‌ഗ്രന്ഥം 2001-ല്‍ മാതാ അമൃതാനന്ദമയീ മഠത്തിന്‍റെ ആദ്യ അമൃതകീര്‍ത്തി
പുരസ്കാരത്തിന് അദ്ദേഹത്തിനെ അര്‍ഹനാക്കി. പിന്നീട് 2011-ല്‍ മാതൃഭൂമി ഇതിന്‍റെ
വിപുലീകരിച്ച പതിപ്പിറക്കി, വിവിധ വൈദിക പഠനങ്ങളുമായി 1000 അധികം പുറങ്ങള്‍ ചേര്‍ത്ത്. അസാധാരണമായ പ്രതികരണം ആയിരുന്നു വായനക്കാരില്‍ നിന്നും, അവര്‍ ഈ മഹദ്‌ കൃതിയെ രണ്ടു കയ്യും നീട്ടി ഏറ്റുവാങ്ങി. മുഴുവ‌ന്‍ പ്രതികളും വിറ്റുപോയതിനാല്‍, 2012-ല്‍ രണ്ടാം പതിപ്പും ഇറക്കി.
മലയാള പ്രസിദ്ധീകരണ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ഈ ഗ്രന്ഥം 4000-ല്‍ അധികം പുറങ്ങളിലായി നാലു വാല്യങ്ങളില്‍ പരന്നുകിടക്കുന്നു. 1000-ല്‍ അധികം
പുറങ്ങളുള്ള ആദ്യ വാല്യം ചതുര്‍വേദപര്യടനം എന്ന ബൃഹത്തായ പഠനം, മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ ഋഗ്വേദാദി ഭാഷാഭൂമികയുടെ മലയാള പരിഭാഷയായ “വേദപര്യടനം” എന്നിവ അടക്കം അനേകം വൈദികപഠനങ്ങള്‍ ഉള്‍പ്പെടുന്നതാണ്. 1000-ല്‍ അധികം പുറങ്ങളുള്ള രണ്ടാം വാല്യം ഋഗ്വേദസംഹിത - മൂല മന്ത്രങ്ങള്‍ (സംസ്കൃതത്തില്‍) സ്വരാങ്കനങ്ങള്‍ സഹിതവും, മലയാളലിപിയിലും; പ്രധാന സൂക്തങ്ങളുടെയും മന്ത്രങ്ങളുടെയും അര്‍ത്ഥം മലയാളത്തില്‍ വിശദീകരിച്ചിട്ടുണ്ട്. മൂന്നാം വാല്യം യജുര്‍വേദസംഹിതയും സാമവേദസംഹിതയും - മൂലമന്ത്രങ്ങള്‍ (സംസ്കൃതത്തില്‍) സ്വരാങ്കനങ്ങള്‍ സഹിതവും, മലയാളലിപിയിലും; പ്രധാന
സൂക്തങ്ങളുടെയും മന്ത്രങ്ങളുടെയും അര്‍ത്ഥം മലയാളത്തില്‍ വിശദീകരിച്ചിട്ടുണ്ട്. നാലാം വാല്യം അഥര്‍വവേദസംഹിത - മൂലമന്ത്രങ്ങള്‍ (സംസ്കൃതത്തില്‍) സ്വരാങ്കനങ്ങള്‍ സഹിതവും, മലയാളലിപിയിലും; പ്രധാന സൂക്തങ്ങളുടെയും മന്ത്രങ്ങളുടെയും അര്‍ത്ഥം മലയാളത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
എല്ലാവരും നിര്‍ബന്ധമായും വാങ്ങിക്കുകയും വായിക്കുകയും തലമുറകള്‍ക്ക്‌ പുസ്തകത്തോടൊപ്പം വേദങ്ങളുടെ സന്ദേശം എത്തിക്കുകയും വേണം. വേദപ്രചാരണത്തിന് സ്വജീവിതം ഉഴിഞ്ഞുവച്ച മഹാമനീഷിയായ ആചാര്യജിയ്ക്കുള്ള ഗുരുദക്ഷിണയുടെ ഭാഗമായി ഈയുള്ളവന്‍ ഇത്തരം പ്രവര്‍ത്തികളെ കാണുന്നു.
reviewed by Anonymous
Date Added: Saturday 15 Oct 2022

Sir, chatur veda samhitha book undo

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Jithesh Kumar K. G
Date Added: Friday 29 Nov 2013

ചതുര്‍വേദ സംഹിത എന്ന പേരില്‍ നിന്നു തന്നെ മനസ്സിലാകും 4 വേദങ്ങളുടെ സംക്ഷിപ്ത രൂപമാണെന്ന്. വായിക്കാനും മനസ്സിലാക്കാനും വളരെ പ്രയാസമാണ്. എങ്കിലും അന്വെഷണ കുതുഹികള്‍ക്ക് ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ ജീവിതാവസാനമാകുമ്പോളേയ്‌ക്കും അല്‍പ്പം പിടുത്തം കിട്ടിയാലായി
ഇത് വായിക്കാ‌ന്‍ തുടങ്ങിയ ഒരാളുടെ അഭിപ്രായമാണ്

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ചതുര്‍വേദസംഹിത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3037 times