Book Name in English : Chembavizhavum Ottuvalayum
നാഗരികതയുടെ കണ്ണടയിലൂടെ നോക്കുമ്പോള്‍ മങ്ങിയും മറഞ്ഞും കാണപ്പെടുന്ന ഒരു ഭൂവിഭാഗമാണ് ഈ കഥകളുടെ ദൃഷ്ടികോണില്‍. നിഴലുകള്‍ വെളിച്ചത്തെ മറയ്ക്കുന്ന, ഇരുള്‍വീഴുന്ന ഗിരിനിരകളിലേക്കും കാടകങ്ങളിലേക്കും അവിടെ അധിവസിക്കുന്ന പച്ചമനുഷ്യരിലേക്കുമുണ്ടള്ള ഒരു നോട്ടം. മലവാഴിയെ ഉപാസിച്ച്, കുലനാഥനെ പ്രീതിപ്പെടുത്തി, ആചാരമുറ തെറ്റാതെപാലിച്ച് മുന്നോട്ടുപോകുന്ന ഈ മലവാസികളുടെ ജീവിതസമ്പ്രദായങ്ങള്‍ ‘പരിഷ്‌കാരി’കളായ നമ്മെ അതിശയിപ്പിച്ചേക്കാം; ചിലപ്പോള്‍ നാണിപ്പിച്ചേക്കാം. ഗോത്രങ്ങളും വര്‍ഗങ്ങളുമായി പിണഞ്ഞും പിരിഞ്ഞും പുലരുന്ന അവരുടെ അജ്ഞാതലോകത്തെ ‘നാട്ടുനടപ്പു’കള്‍ക്ക് നഗരവാസികള്‍ വന്യമെന്നോ അവിശ്വസനീയമെന്നോ ശോചനീയമെന്നോ ഒക്കെ മുദ്രചാര്‍ത്തിയേക്കാം.Write a review on this book!. Write Your Review about ചെമ്പവിഴവും ഓട്ടുവളയും Other InformationThis book has been viewed by users 672 times