Book Name in English : Chikilsanubhavam
ചികിത്സയുടെ ഫലപ്രാപ്തിക്ക് രോഗിയുടെ മനഃസമാധാനം വളരെ പ്രധാനമാണെന്ന് തെളിയിക്കുന്ന ഏതാനും അനുഭവങ്ങളും വൈദ്യമഠം വായനക്കാരുമായി പങ്കുവെക്കുന്നു . അത് എനിക്കുതന്നെ നേരിട്ടനുഭവമുള്ളതുമാണ്. ’ആധി വ്യാധി’ എന്നാണല്ലോ പ്രമാണം . എന്നുവെച്ചാല്‍ വ്യാധിയുടെ അടിസ്ഥാനം ആധിയാണെന്നുതന്നെ. ഗ്രന്ഥകാരനും അദ്ദേഹത്തിന്റെ മുത്തച്ഛനും അച്ഛനും നടത്തിയ ചികിത്സകളുടെയും അവയിലുപയോഗിച്ച ഔഷധങ്ങളുടെയുമൊക്കെ വിശദാംശങ്ങള്‍ രഹസ്യമാക്കിവെക്കാതെ പൊതുജനനന്മയ്ക്കും
ആയുര്‍വേദത്തില്‍ താത്പര്യമുള്ളവരുടെ അറിവിനുമായി നല്കുന്നുവെന്നതാണ് ഈ കൃതിയുടെ വൈശിഷ്ട്യങ്ങളില്‍ മുഖ്യമായൊരു കാര്യം. ആയുര്‍വേദ വൈദ്യന്മാര്‍ക്കും വൈദ്യവിദ്യാര്‍ഥികള്‍ക്കും ഒരു റഫറന്‍സ് പുസ്തകമായി ഇതുപയോഗിക്കാവുന്നതാണ് . പാഠപുസ്തകങ്ങളില്‍നിന്ന് ലഭിക്കുന്ന താത്ത്വികവസ്തുതകള്‍ക്കൊപ്പം അനുഭവങ്ങള്‍ കൂടി മനസ്സിലാക്കുന്നത് വൈദ്യവിജ്ഞാനത്തിന്റെ പൂര്‍ണതയ്ക്ക് ആവശ്യമാണല്ലോ. -- അവതാരികയില്‍ എം.പി. വീരേന്ദ്രകുമാര്‍Write a review on this book!. Write Your Review about ചികിത്സാനുഭവം Other InformationThis book has been viewed by users 1146 times