Book Name in English : Chithrakala prasthanangaliloode
വിശ്വവിഖ്യാതരായ ചിത്രകാരന്മാരെയും അവരുടെ സൃഷ്ടികളെയും മലയാളികള്‍ക്ക് ആദ്യമായി പരിചയപ്പെടുത്തിയത് ഡോ. കെ.ടി. രാമവര്‍മ്മയാണ്. ചിത്രകലയുടെ പരിണാമത്തിലെ സുപ്രധാനനാഴികക്കല്ലുകള്‍, പ്രഗത്ഭരായ ചിത്രകാരന്മാര്‍, അവരുടെ രചനാരീതികള്‍ എന്നിവയെല്ലാം ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഫ്രഞ്ചു വിപ്ലവകാലം മുതല്‍ ഏതാണ്ട് രണ്ടു നൂറ്റാണ്ടുകള്‍ക്കകം പാശ്ചാത്യ ചിത്രകലയില്‍ അപ്പോഴപ്പോഴായി ഉണ്ടായിട്ടുള്ള പരിഷ്‌കാരങ്ങളും പുതുമകളും ആണ് പ്രസ്ഥാനങ്ങള്‍ എന്ന പേരില്‍ വിവക്ഷിക്കപ്പെടുന്നത്. ചിത്രകലയില്‍ നവസങ്കേതങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ടെങ്കിലും അവയുടെ സുവര്‍ണകാലം ഈ ഗ്രന്ഥത്തിന്റെ കാലപരിധിയിലായിരുന്നു.
ഈ പുസ്തകത്തില്‍ പ്രശസ്ത ചിത്രകലാ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന ബഹുവര്‍ണ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. Write a review on this book!. Write Your Review about ചിത്രകലാ പ്രസ്ഥാനങ്ങളിലൂടെ Other InformationThis book has been viewed by users 3326 times