Book Name in English : Chokkum Chooralum Pinne Njanum
ഒറിജിനാലിറ്റി വേണ്ടുവോളമുള്ള ജീവിതസ്മരണകളാണ് എന്റെ മുന്നിൽ. കെ.എസ്. മിനിയുടെ അദ്ധ്യാപകജീവിതത്തിൽ തിളങ്ങി നിൽക്കുന്ന ഓർമ്മകൾ കരളിൽ കടന്നുകയറി വായനക്കാരനെ പൊടുന്നനെ ഒരു പുതിയ അനുഭവത്തിന്റെ ചടുലവും ദീപ്തവും അവിസ്മരണീയവുമായ മേഖലയിലേക്ക് കൊണ്ടുപോവാൻ സമർത്ഥങ്ങളായ 32 പൂക്കുടന്നകൾ…
ഇങ്ങനെ സമൂഹത്തിന്റെ അത്യന്തം വികാരനിർഭരവും ലോഭനീയവുമായ ദൃശ്യങ്ങൾ നമുക്ക് സംഭാവന ചെയ്യുന്ന ഈ സ്മരണകൾ സഹൃദയർ സസന്തോഷം ഏറ്റുവാങ്ങുമെന്ന കാര്യത്തിൽ എനിക്ക് അശ്ലേഷം സംശയമില്ല. കുട്ടികളെയും മുതിർന്നവരേയും ഒരുപോലെ അഭിരമിപ്പിക്കുന്ന ഭാഷാശൈലിയും ആശയപ്പൊലിമയും കൊണ്ടനുഗൃഹീതമായ ഈ കഥാസഞ്ചയം ഏറെ സന്തോഷത്തോടും അഭിമാനത്തോടും കൂടി ഞാൻ സഹൃദയരുടെ മുന്നിൽ അവതരിപ്പിക്കുകയാണ്.
-പി. കെ. ശ്രീധരൻWrite a review on this book!. Write Your Review about ചോക്കും ചൂരലും പിന്നെ ഞാനും Other InformationThis book has been viewed by users 2155 times