Book Name in English : Choodikodutha Chudarkodi
തമിഴ് വൈഷ്ണവഭക്തി പ്രസ്ഥാനത്തിൻ്റെ പ്രണേതാക്കളായ പന്ത്രണ്ട് ആഴ്വാർമാരിൽ വിഖ്യാതനും എട്ടാമത്തെ ആഴ്‌വാരുമായ പെരിയാഴ് വാരുടെയും അദ്ദേഹത്തിൻ്റെ വളർത്തുപുത്രിയും ഒൻപതാമത്തെ ആഴ്വാരുമായ ആണ്ടാളുടെയും പുരാവൃത്ത-ഐതിഹ്യാധിഷ്ഠിതമായ ജീവിതകഥയെ ഉപജീവിച്ച് മലയാളത്തിലുണ്ടായ ആദ്യത്തെ നോവലാണ്, ശ്രീ.ജെ.ബാബുരാജേന്ദ്രൻ എഴുതിയ ചൂടിക്കൊടുത്ത ചുടർകൊടി. പുരാവൃത്ത-ഐതിഹ്യങ്ങൾക്ക് ആവുന്നത്ര മിഴിവേകിക്കൊണ്ടും കഥാപാത്രങ്ങളെ ജീവസ്സുറ്റവരായി അവതരിപ്പിച്ചുകൊണ്ടും പൊരിയാഴ് വാരുടെയും ആണ്ടാളുടെയും കൃതികളിൽ നിന്നു പ്രസക്തഭാഗങ്ങൾ പരിഭാഷചെയ്തു ചേർത്തുകൊണ്ടും ഋജുവും ലളിതവുമായ രീതിയിൽ പന്ത്രണ്ട് അദ്ധ്യായങ്ങളിലായി നോവലിന്റെ രചന നിർവ്വഹിച്ചിരിക്കുന്നു. പൊരിയാഴ്‌വാരെയും ആണ്ടാളെയും അവരുടെ കൃതികളെയും മലയാളത്തിനു പരിചയപ്പെടുത്തുക എന്നതും ഗ്രന്ഥരചനോദ്ദേശ്യം എന്നു വ്യക്തം.Write a review on this book!. Write Your Review about ചൂടിക്കൊടുത്ത ചുടർക്കൊടി Other InformationThis book has been viewed by users 18 times