Book Name in English : Da - Vinci Code
പാരീസില്‍ പ്രഭാഷണത്തിനെത്തിയ ഹാര്‍വാര്‍ഡ് ചിഹ്‌നശാസ്‌ത്രജ്ഞന്‍ റോബര്‍ട്ട് ലാങ്ങ്‌ഡണ് രാത്രിയില്‍ അടിയന്തരമായൊരു ഫോണ്‍സന്ദേശം ലഭിക്കുന്നു. ലൂവ്‌റ് മ്യൂസിയത്തിന്റെ ക്യുറേറ്റര്‍ ഴാക് സൊനീയര്‍ കൊല്ലപ്പെട്ടിരിക്കുന്നു. മ്യൂസിയത്തിനുളളില്‍ കിടന്ന മൃതദേഹത്തിനു സമീപം കുഴക്കുന്നൊരു സന്ദേശം പോലീസ് കാണുന്നുഃ ഒരു കോഡ്. ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ ചിത്രങ്ങളിലേക്കാണ് അതു ലാങ്ങ്‌ഡണെ നയിച്ചത്.
വിശദാംശങ്ങള്‍ തേടിയുളള അന്വേഷണത്തില്‍ സോഫി നെവെ എന്ന ഫ്രഞ്ച് ക്രിപ്‌റ്റോളജിസ്‌റ്റും ലാങ്ങ്‌ഡണമൊപ്പമുണ്ട്. ഡാ വിഞ്ചിയുടെ ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന സൂചനകള്‍ കണ്ട് ഇരുവരും അമ്പരക്കുന്നു. സിയോനിലെ പ്രയറി എന്ന രഹസ്യസംഘത്തില്‍ അംഗമായിരുന്നു ഴാക് സൊനീയറെന്ന് അവര്‍ക്കു വെളിപ്പെടുന്നു. വിക്‌ടര്‍ യൂഗോ, സര്‍ ഐസക് ന്യൂട്ടന്‍, ബോട്ടിസെല്ലി തുടങ്ങിയവര്‍ക്കു ബന്ധമുണ്ടായിരുന്ന സംഘമാണത്. പ്രയറിയുടെ ഏറ്റവും പരിശുദ്ധമായ രഹസ്യം സംരക്ഷിക്കാന്‍ സൊനീയര്‍ തന്റെ ജീവിതം ബലികൊടുക്കുകയായിരുന്നു. നിശ്ചിത സമയത്തിനുളളില്‍ ലാങ്ങ്‌ഡണും സോഫിയും കോഡിന്റെ ചുരുളഴിക്കണം. അല്ലെങ്കില്‍ പ്രയറിയുടെ രഹസ്യം-വിസ്‌മയാവഹമായ ചരിത്രസത്യം-എന്നെന്നേക്കുമായി നഷ്‌ടപ്പെടും.
ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ രചനകളില്‍ ഒളിഞ്ഞുകിടക്കുന്ന മൗലികവും അപൂര്‍വ്വവുമായ ഒരു കോഡ്. നൂറ്റാണ്ടുകളായി മൂടിവയ്‌ക്കപ്പെട്ട ഒരു അത്ഭുതകരമായ സത്യം... അവസാനം അനാവരണം ചെയ്യപ്പെടുന്നു.
അവിസ്‌മരണീയ വായനാനുഭവം നല്‍കുന്ന അസാധാരണ നോവല്‍.
വിവര്‍ത്തകര്‍ : ജോമി തോമസ് , ആര്‍.ഗോപീകൃഷ്ണന്‍
Write a review on this book!. Write Your Review about ഡാവിഞ്ചി കോഡ് Other InformationThis book has been viewed by users 10572 times