Book Name in English : Elimination Round
ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളില്‍നിന്നും ഏതാനും വിജയികളിലേക്ക് ചുരുങ്ങുന്ന എലിമിനേഷന്‍ റൗണ്ടാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ഇന്റര്‍വ്യൂ എന്ന അവസാനഘട്ടം. വിജയത്തിനും പരാജയത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ നില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനങ്ങള്‍, ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളുടെ നിരീക്ഷണങ്ങള്‍ എന്നിവയിലൂടെ കഥ പറയുന്ന എലിമിനേഷന്‍ റൗണ്ട് സിവില്‍
സര്‍വ്വീസിന് തയ്യാറെടുക്കുന്നവര്‍ക്ക് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ വ്യക്തമായ ചിത്രം തുറന്നുകാണിക്കുന്നു.
സമാന്തരമായി, കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു കൊലപാതക കഥ ചുരുളഴിയുന്നതിലൂടെ, ഏതൊരു സാധാരണക്കാരനെയും ഈ പുസ്തകം
ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. യാഥാര്‍ത്ഥ്യവും ഭാവനയും കൂടിക്കലരുന്ന എലിമിനേഷന്‍
റൗണ്ടിലൂടെ ഇന്ത്യന്‍ ഭരണസിരാകേന്ദ്രത്തിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രക്രിയ സിവില്‍ സര്‍വ്വീസ് ജേതാവായ ലിപിന്‍ രാജ് വരച്ചുകാട്ടുന്നു.Write a review on this book!. Write Your Review about എലിമിനേഷൻ റൗണ്ട് Other InformationThis book has been viewed by users 720 times