Book Name in English : Ente Appaykk Oru Aanayundayirunnu
ഉല്പത്തിയോളം പഴക്കമുള്ള പാരസ്‌പര്യത്തിൻ്റെ കഥയാണിത്.
തങ്ങളുടെ ബാല്യത്തെ ചാരുത ഉള്ളതാക്കി മാറ്റിയ ഒരു അസാധാരണ സാന്നിധ്യത്തെ ഓർമ്മിച്ചെടുക്കുകയാണ് എഴുത്തുകാരി
വേദപുസ്‌തക ഭാഷയിൽ അവൾ അതിനെ പേരിട്ട് വിളിക്കുകയാണ്. മനുഷ്യർക്കിടയിൽ മാത്രം സംഭവിക്കുന്നതെന്ന്
ചിലരിപ്പോഴും വിചാരിക്കുന്ന അഗാധമായ ഒരു തീക്ഷ്‌ണ ബന്ധത്തിൻ്റെ വാഴ്ത്തുപ്പാട്ടാവുന്നിടത്താണ് ഈ പുസ്‌തകത്തിൻ്റെ പ്രസക്തി.
അനാഥത്വവും അലച്ചിലും, ഏകാന്തതകളും മനുഷ്യനോളം തന്നെ അഗാധമായി ജീവ ജാലങ്ങളുടെ ബോധത്തെയും ഉഴുതുമറിക്കുന്നുണ്ട്.
വീട്ടി ലെ കുഞ്ഞു മാഞ്ഞു പോയൊരു നാളിൽ തൻ്റെ അന്നത്തെ നിരാകരിച്ച് പട്ടിണി കിടക്കുന്ന ഈ കുഞ്ഞനാന്
ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലെ അനേകം മിഴിവുള്ള ചിത്രങ്ങ ളിൽ ഒന്നാണ്. മൂലകൂടി മാറാതെ അമ്മയുടെ നെഞ്ചിൽ നിന്ന്
അടർന്നുപോയ ഒരു മനുഷ്യൻ, അയാളിപ്പോൾ മധ്യവ യസ്സനാണ്. ഒപ്പം എല്ലാ അർത്ഥത്തിലും വീട് നഷ്ടമായ ഒരു ആനക്കുട്ടിക്കും
അയാൾക്കും ഇടയിൽ ജീവിതം വല്ലാതെ പിണ ഞ്ഞു പോവുകയാണ്. അങ്ങനെയാണിത് നമുക്ക് പരിചയമുള്ള ഒരു ആനക്കഥയോടും ചേർന്ന് നിൽക്കാത്തത്.
രവിക്ക് സൂര്യനെന്നും അർത്ഥ മുണ്ട്. അനവധിയായ ഓർമ്മകൾ അതിനെ വലം ചുറ്റുകയാണ്. വാക്കു കൾ കൊണ്ടുള്ള പ്രദക്ഷിണം.Write a review on this book!. Write Your Review about എന്റെ അപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു Other InformationThis book has been viewed by users 24 times