Book Name in English : Ezhamathe Panthu
മാറഡോണ കേരളത്തില്‍ വന്നപ്പോഴുണ്ടായ ഒരു രഹസ്യസംഭവം
ഒരു ദശകത്തിനുമുമ്പ് കേരളത്തിൽ വന്ന ലോക ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണയ്ക്കുവേണ്ടി കണ്ണൂർ ജവഹർ
സ്‌റ്റേഡിയത്തിൽ ഒരുക്കിവെച്ചിരുന്ന, ചെ ഗുവേരയും ഫിഡൽ കാസ്ട്രോയുമുൾപ്പെടെ മറഡോണയുടെ ശരീരത്തിലുണ്ടായിരുന്ന ടാറ്റൂകൾ പകർത്തിവെച്ചിട്ടുള്ള ഏഴു പന്തുകളിലൊന്നിൽ ഒരു രഹസ്യമുണ്ടെന്ന സംശയത്തെ അടിസ്ഥാനമാക്കിയുള്ള നോവൽ. ഐ. എം. വിജയനും ഷറഫ് അലിയും ആസിഫ് സാഹിറും ജോ പോൾ അഞ്ചേരിയും ധനേഷുമൊക്കെയടങ്ങുന്ന കേരളത്തിന്റെ ഫുട്ബോൾ പ്രതിഭകളുടെ നിരയും, പുലർച്ചെ തൊട്ടേ വന്നെത്തിത്തുടങ്ങിയ ആരാധകവൃന്ദവും കാത്തിരിക്കുന്ന സ്റ്റേഡിയത്തിലേക്കെത്താൻ പത്തരമണിയോടെ ഹോട്ടലിൽനിന്നിറങ്ങുന്ന മറഡോണയോടൊപ്പം പതിയെപ്പതിയെ വളർന്നുതുടങ്ങുന്ന സംശയങ്ങളും ഉദ്വേഗവും നിഗൂഢതകളും… കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരും സങ്കല്പവും യാഥാർത്ഥ്യവുമെല്ലാം കൂടിച്ചേർന്ന് രൂപപ്പെടുന്ന നോവൽ.
ഇ. സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ പുസ്തകംWrite a review on this book!. Write Your Review about ഏഴാമത്തെ പന്ത് Other InformationThis book has been viewed by users 1189 times