Book Name in English : Fantasy
ഏറ്റവും പുതിയ കാലത്തെ മനുഷ്യനിലും പുലരുന്ന ആദിമ മനുഷ്യന്റെ പേടിസ്വപ്നങ്ങളുടെ തുടർച്ചകളാണ്, കാന്താരത്തിലായാലും നഗരകാന്താരത്തിലായാലും ഈ കഥാകൃത്ത് പിടിച്ചെടുക്കാൻ ശ്രമിക്കുന്നത്. വിഭ്രമദൃശ്യങ്ങളും അവിശ്വസനീയ സംഭവങ്ങളുമൊക്കെ, അഹേതുകമെങ്കിലും ജീവിതത്തിന്റെ യാഥാർഥ്യങ്ങളിൽ പെടുന്നു എന്ന തിരിച്ചറിവാണ്, അതുകൂടി ചേർന്നതാണ് മനുഷ്യജീവിതവും മനുഷ്യമനസ്സും എന്ന ഉൾക്കാഴ്ചയാണ് ഈ കഥകൾ പകരുന്നത്.
– ഡോ. കെ.എസ്. രവികുമാർ
സാക്ഷിയുടെ നിഴൽ, നിങ്ങൾക്കുവേണ്ടി ഒരു മരണം, വെളുത്ത കൂടാരങ്ങൾ, ചാവടി, രാജഗോപാലൻ നായർ, കർക്കിടകം, അടയാളങ്ങൾ, അരങ്ങ്, മരപ്പേടി… തുടങ്ങി ജീവിതത്തിന്റെ പ്രഹേളികാ സ്വഭാവവും മൃതബോധത്തിൽ നിന്നുണരുന്ന ആദിമഭീതികളും യാഥാർഥ്യത്തിലേക്കടുക്കുന്തോറും അയഥാർഥമായിപ്പോകുന്ന സ്വപ്നസഞ്ചാരങ്ങളും അന്തർധാരയാകുന്ന പതിനേഴു രചനകൾ.
സേതുവിന്റേതു മാത്രമായ വിസ്മയലോകം നിറഞ്ഞു നിൽക്കുന്ന കഥകളുടെ സമാഹാരംWrite a review on this book!. Write Your Review about ഫാന്റസി Other InformationThis book has been viewed by users 1855 times