Book Name in English : Gathakaalasmaranakal
ഈ ആത്മകഥനം ഒട്ടേറെ കാരണങ്ങളില് മലയാളി വായനയില് ശ്രദ്ധിക്കപ്പെടേണ്ടതാണ് . എഴുപതുകളുടെ കലുഷിതമായ സാമൂഹിക രാഷ്ടീയാന്തരീക്ഷത്തിന് ഇതുവരെ അടയാളപ്പെടുത്താത്തൊരു പുതിയ ജനകീയ ഭാഷ്യം ചമയ്ക്കുന്നുണ്ട് ഈ കൃതി . അതു തികച്ചും ഒരു രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിനും മത ജാതി അധികാര ബന്ധനങ്ങള്ക്കും കീഴ്പെടാത്ത ഒരദ്ധ്യാപകന്റെ സൂക്ഷ്മതയില് നിന്ന് ഉണരുന്നതാണ് . സഹജാവബോധത്തില് നിന്ന് നൈസര്ഗ്ഗികമായി ഉരുവപ്പെടുന്ന നേരനുഭവങ്ങളും കാഴ്ചകളും സമന്വയിപ്പിക്കുന്ന ചരിത്രത്തിന്റെ രേഖാചിത്രങ്ങളാണ് പലപ്പോഴും ഇതിലെ വിവരണങ്ങള് . ഒരാള് താന് വിശ്വസിക്കുന്ന സത്യ ബോധത്തിനെ ജീവിതത്തിലുടനീളം എല്ലാ പ്രലോഭനങ്ങളേയും മറികടന്ന് ആവിഷ്കകരിക്കുന്നതിന് പിന്നിലുള്ള ആര്ജ്ജവത്തെയും ഇച്ഛാശക്തിയെയും വായനക്കാരന് ആഴത്തില് മനസ്സിലാക്കിത്തരും . അതുവഴി പുതിയ കാലത്തെയും കാഴ്ചയെയും സമീപിക്കേണ്ടതിനെക്കുറിച്ചുള്ള ചില സ്വതന്ത്ര സൂചകങ്ങളും ഈ കൃതി സസൂക്ഷ്മം സ്വാംശീകരിക്കുന്നവര്ക്ക് മുമ്പില് സ്വയം വെളിപ്പെടുത്തും . Write a review on this book!. Write Your Review about ഗതകാലസ്മരണകള്‍ Other InformationThis book has been viewed by users 1173 times