Book Name in English : Haleema
“ഹലീമാ...“ എന്ന നീട്ടിവിളിപോലെ മുഴങ്ങുന്ന സ്നേഹത്തിന്റെ കഥയാണ് ഹലിമ. പ്രത്യക്ഷത്തിൽ പരാജയമെന്ന് നമ്മുടെ കണ്ണുകളെ കബളിപ്പിക്കുന്ന, മനുഷ്യജീവിതത്തെ അടിമുടി പൂത്തുലയ്ക്കുന്ന പ്രണയസത്യങ്ങളുടെ വേദന വിങ്ങുന്ന കഥ. ഷോലഗർ അങ്ങാടിയുടെ ഇരുപുറവും മനുഷ്യർ ജീവിക്കാൻ വെമ്പുന്ന കാലത്തെ തുന്നിയ കഥ. ദുനിയാവിൽ പെയ്യുന്ന മഴയെ കണ്ണുകൾ ഇറുക്കിയടച്ച് കണ്ടില്ലെന്ന് നടിക്കുന്ന, പെറാത്ത രഹസ്യങ്ങളെ ആണിക്കല്ലുപോലെ ചുമക്കുന്ന മനുഷ്യരുടെ കഥ. അക്കാലങ്ങളെ, ആയിടങ്ങളെ താണ്ടിവന്ന ഒരു സ്ത്രീയുടെ കഥ. ഇത് ഹലീമയുടെ കഥയാണ്. മനുഷ്യമനസ്സിൻ്റെ അകക്കോണുകളിൽ ആർത്തുപെയ്യുന്ന മനപ്പെയ്ത്തുകളുടെ കഥാകാരൻ മുഹമ്മദ് അബ്ബാസിന്റെ ഏറ്റവും പുതിയ നോവൽ.Write a review on this book!. Write Your Review about ഹലീമ Other InformationThis book has been viewed by users 12 times