Book Name in English : Harinamakeerthanam Muthal King Lear Vare
മലയാളനിരൂപകരുടെ പട്ടികകളില്‍ ബി. ഹൃദയകുമാരിയുടെ പേര് സാധാരണ കാണാറില്ല. എന്നാല്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ വ്യാപ്തി, അന്വേഷണത്തിന്റെയും അപഗ്രഥനത്തിന്റെയും ഗഹനത, മികച്ച പാണ്ഡിത്യം, തികഞ്ഞ സഹൃദയത്വം ഇതെല്ലാമാണ് ഒരു നിരൂപകനു വൈശിഷ്ട്യം നല്‍കുന്നതെങ്കില്‍ ഈ പ്രബന്ധങ്ങളുടെ രചയിതാവായ ഹൃദയകുമാരി മലയാളനിരൂപകരുടെ മുന്‍നിരയില്‍
ത്തന്നെ നില്‍ക്കുമെന്ന് തീര്‍ച്ച. - സച്ചിദാനന്ദന്‍
പറയുന്ന കാര്യത്തെയും കേള്‍ക്കുന്നവരെയും ഒരുപോലെ ഹൃദയപൂര്‍വം സ്‌നേഹിച്ചുള്ള പറച്ചിലിന് എത്ര ചാരുത കൈവരാമോ, അത്രയും തികഞ്ഞ പറച്ചിലുകളുടെ സമാഹാരമാണ് ഈ കൃതി. പറയുന്നതൊരു സമാദരണീയഗുരുനാഥയാവുമ്പോള്‍ സ്വര്‍ണത്തിന് സുഗന്ധവുമായി. - സി. രാധാകൃഷ്ണന്‍
ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ വൈവിധ്യവും വൈചിത്ര്യവും തന്നെ നോക്കുക. ഹരിനാമകീര്‍ത്തനവും കിങ്‌ലിയറും പടിഞ്ഞാറന്‍കാറ്റിനോടുള്ള സ്തുതിഗീതവും സി.വി. രാമന്‍പിള്ളയുടെ പഴയ തിരുവിതാംകൂറും മോനേയുടെ പുഷ്‌പോദ്യാനചിത്രവും യവനനാടകങ്ങളുമെല്ലാം ആസ്വദിച്ചാനന്ദിച്ച് എഴുതിയിരിക്കുകയാണ്! - സുഗതകുമാരി
ഹൃദയകുമാരിടീച്ചറുടെ അസമാഹൃത ലേഖനങ്ങള്‍Write a review on this book!. Write Your Review about ഹരിനാമകീര്‍ത്തനം മുതല്‍ കിങ് ലിയര്‍ വരെ Other InformationThis book has been viewed by users 966 times