Book Name in English : Hridayajalakam
ജീവിതത്തിലെ ആകസ്മികതകളുടെ പ്രത്യാഘാതങ്ങളനുഭവിക്കുന്നവരാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രങ്ങള്‍. വിധി കൗശലപൂര്‍വ്വം ഒരുക്കുന്ന പ്രതിസന്ധികളുടെ ചതിക്കുഴികളില്‍ നിന്ന് ദൃഢനിശ്ചയത്തിന്‍റെയും ശുഭാപ്തിവിശ്വാസത്തിന്‍റെയും കരുത്തോടെ കരകയറി ജീവിതത്തിന്‍റെ അടര്‍ക്കളത്തിലിറങ്ങുന്ന മൂന്നു സ്ത്രീകളുടെ അതിജീവനത്തിന്‍റെ കഥയാണിത്. പെണ്ണുടലിനോടു മാത്രം തത്പരരായ, പെണ്‍മനസ്സറിയാനുള്ള മനുഷ്യത്വം നഷ്ടപ്പെട്ട ആണ്‍പിറന്നവരോടാണ് അവരുടെ പോരാട്ടം. മദ്ധ്യവര്‍ഗ്ഗ മലയാളി ജീവിതത്തിന്‍റെ ദൈനംദിന സമസ്യകളിലൂടെയാണ് നോവലിസ്റ്റ് അനുവാചകരെ കൊണ്ടുപോകുന്നത്. വായനക്കാര്‍ക്ക് ഉദ്വേഗപൂര്‍ണ്ണമായ ഒരു ചലച്ചിത്രത്തിന്‍റെ ദൃശ്യാനുഭവം പകരുന്ന നോവല്‍.Write a review on this book!. Write Your Review about ഹൃദയജാലകം Other InformationThis book has been viewed by users 893 times