Book Name in English : Ilakalil Kattu Ihodumpol
ആയുധങ്ങൾക്കു മുമ്പിൽ കീഴടങ്ങിയ ഒരു നീണ്ടകാലത്തിൽ നിന്ന് മോചിതരായ നാം, അശാസ്ത്രീയത ഉദ്ഘോഷിക്കുന്ന അധികാരത്തിനു മുമ്പിലാണ് ഇപ്പോൾ വിറങ്ങലിച്ചുനിൽക്കുന്നത്. കാണക്കാണെ മനുഷ്യർ മാഞ്ഞുപോകുന്നു. വിസ്മൃതിയിലേക്ക് അതിവേഗം എടുത്തെറിയപ്പെടുന്നു. ഇത്തരമൊരു പുതിയ ലോകക്രമത്തിൽ പ്രതിരോധം തീർക്കാൻ കഴിയുന്നത് സർഗ്ഗപ്രക്രിയയ്ക്കു മാത്രമാണ്. ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞ ആ കർമ്മത്തിനു തടസ്സങ്ങളേറെയുണ്ട്. മനുഷ്യാനുഭവത്തിന്റെ വാസനാത്മക പ്രകൃതിയിൽനിന്ന് പുതിയ കാലത്തേക്കുള്ള വിത്തുകൾ മുളച്ചു വരണം. അത്തരമൊരു ഉൺമയിലേക്ക് ധ്യാനിച്ചുണരുകയാണ് സുരേന്ദ്രന്റെ കഥകൾ.
– കെ.പി. രമേഷ്
മനുഷ്യകേന്ദ്രീകൃതമായ പ്രമേയങ്ങളിൽനിന്നും മാറി ജീവജാലങ്ങളുടെ സൂക്ഷ്മപ്രപഞ്ചത്തെ ആവാഹിക്കുന്ന ഈ കഥകൾ വായനയുടെ ബോധാകാശത്തിലെ ഇലകളിൽ കാറ്റിന്റെ സ്പർശമുണർത്തുന്നു.
പി. സുരേന്ദ്രന്റെ ഏറ്റവും പുതിയ കഥാസമാഹാരംWrite a review on this book!. Write Your Review about ഇലകളിൽ കാറ്റ് തൊടുമ്പോൾ Other InformationThis book has been viewed by users 1174 times