Book Name in English : INB Diaries
യാത്രയിൽ കാത്തുവച്ചിരിക്കുന്ന അത്ഭുതങ്ങൾ അനുഭവിച്ചു തന്നെയറിയണം. സുജിത്തും കുടുംബവും ആരംഭിച്ച ആ യാത്ര അവർക്കു സമ്മാനിച്ച അനുഭവങ്ങൾ അനേകമാണ്. ഇതൊരു കഥയല്ല... കഥകളെ വെല്ലുന്ന അനുഭവങ്ങളുടെ നേർസാക്ഷ്യമാണ്... ഒരു വയസ്സുകാരൻ മകനെയുംകൂട്ടി കുടുംബത്തോടൊപ്പം നീണ്ട എട്ടുമാസം നടത്തിയ യാത്രയുടെ കഥ. അവർ താണ്ടിയ വഴികൾക്കും മലകൾക്കും പുഴകൾക്കും പറയാൻ ഒരുപാടുണ്ടായിരുന്നു. സഹനത്തിന്റെ, ത്യാഗത്തിന്റെ, സന്തോഷത്തിന്റെ, പങ്കുവയ്ക്കലിന്റെ യാഥാർത്ഥ്യങ്ങൾ. എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് അവർ മുന്നോട്ടുപോയത് 42,000 കിലോമീറ്ററുകളാണ്. പ്രകൃതിയും സംസ്‌കാരവും രുചിയുമെല്ലാം ഈ യാത്രയുടെ ഭാഗമായി. സുജിത് ഭക്തൻ കുടുംബത്തോടൊപ്പം നടത്തിയ ഇന്ത്യ-നേപ്പാൾ- ഭൂട്ടാൻ യാത്രയിലെ വിശേഷങ്ങളിലൂടെ...!
Write a review on this book!. Write Your Review about INB ഡയറീസ് Other InformationThis book has been viewed by users 43 times