Book Name in English : Innaleyute theerathu
“* കോൺഗ്രസ്സ് നേതാവും അധ്യാപകനുമായിരുന്ന പ്രൊഫ.ജി ബാലചന്ദ്രന്റെ ആത്മകഥ. ഏഴര പതിറ്റാണ്ടുകാലത്തെ ജീവിതത്തിന്റെ ഓർമ്മപ്പുസ്തകമാണിത്. രാഷ്ട്രീയവും സാഹിത്യവും സാംസ്‌കാരികവും സാമൂഹികവുമായ വിവിധ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ പുസ്തകത്തിൽ സ്‌നേഹത്തിന്റെ പനിനീർപ്പൂക്കളും വിദ്വേഷത്തിന്റെ കാരമുള്ളുകളും വായനക്കാർക്ക് കാണുവാൻ സാധിക്കും. കോളേജ് അദ്ധ്യാപകജീവിതവും രാഷ്ട്രീയ-സാഹിത്യരംഗത്തെ പ്രവർത്തനവും എഴുത്തുകാരൻ കണ്ടറിഞ്ഞ നേതാക്കളുടേയും ഗുരുനാഥന്മാരുടേയും മഹത്വവും വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെ സൗഹൃദങ്ങളും ഇതിൽ കോറിയിട്ടിട്ടുണ്ട്. * കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ പാര്‍ലമെന്‍ററി വ്യാമോഹത്തിന്‍റെ ഞെട്ടിക്കുന്ന കഥകള്‍ ഇതിലൂടെ അറിയുവാന്‍ സാധിക്കും. * ആത്മകഥ എന്ന സാഹിത്യ വിഭാഗത്തിലൊതുങ്ങുന്നതല്ല രസപ്രദമായ ഈ ഗ്രന്ഥം. സങ്കീർണ്ണവും ഗഹനവുമായ തന്റെ വ്യക്തിത്വം അതിന്റെ ബാഹ്യാഭ്യന്തര സ്വഭാവങ്ങളോടുകൂടി ഗ്രന്ഥകാരൻ ഇതിലാവിഷ്‌കരിച്ചിരിക്കുന്നു എന്നത് വാസ്തവം. ഒരു കാലഘട്ടത്തിന്റെ വെമ്പലുകളും നൊമ്പരങ്ങളും അഭിനിവേശങ്ങളും തിന്മകളും അഭിരുചിഭേദങ്ങളും മറ്റും അഭിവ്യഞ്ജിപ്പിക്കുന്ന ഈ ആവിഷ്‌കരണം വായനക്കാരുടെ ജീവിതാവബോധത്തിനു വികാസമരുളുന്നു എന്നതാണ് പ്രധാനം. - എം. കെ. സാനുWrite a review on this book!. Write Your Review about ഇന്നലെയുടെ തീരത്ത് Other InformationThis book has been viewed by users 1490 times