Image of Book ഒരു നഗരത്തിന്റെ തകർന്ന ഹൃദയത്തിൽ
  • Thumbnail image of Book ഒരു നഗരത്തിന്റെ തകർന്ന ഹൃദയത്തിൽ
  • back image of ഒരു നഗരത്തിന്റെ തകർന്ന ഹൃദയത്തിൽ

ഒരു നഗരത്തിന്റെ തകർന്ന ഹൃദയത്തിൽ

ISBN : 9780000108524
Language :Malayalam
Edition : 2025
Page(s) : 80
Condition : New
no ratings yet, be the first one to rate this !

Book Name in English : Oru Nagarathinte Thakarnna Hrudayathil

“യാത്ര നിങ്ങളെ ആദ്യം നിശ്ശബ്ദനാക്കും, പിന്നെയൊരു കഥ പറച്ചിലുകാരനാക്കും.“ ഇബ്നു ബത്തൂത്തയുടെ ഈ വിസ്‌മയമാണ് മാങ്ങാട് രത്നാകരൻ ഈ യാത്രകൾ പകരുന്നത്. പല നാടുകളിൽ, ചരിത്രത്തിന്‍റെയും സംഗീതത്തിന്‍റെയും ആശയങ്ങളുടെയും വായനയുടെയും അനുഭവങ്ങളായി അവ പടരുന്നു. അവയിൽ മനുഷ്യാവസ്ഥകൾ സ്പ‌ന്ദിക്കുന്നു. കാണാൻ തീരുമാനിച്ചതു കാണുന്ന വിനോദസഞ്ചാരിയുടെ കണ്ണല്ല, കാണുന്നതു കാണുന്ന സഞ്ചാരിയുടെ കണ്ണാണ് ഈ യാത്രികന്‍റേത്. ഹംപി, തഞ്ചാവൂർ, ആഗ്ര, ലണ്ടൻ, പെട്ര, വൂഡ്സ്റ്റോക്ക്. കംബോഡിയ, ഈജിപ്ത‌് തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകൾ.

കവിതയും യാത്രയും ഒരേ കരുത്തിൽ പ്രവർത്തിക്കുന്ന ജനിതകഘടനയാണ് മാങ്ങാട് രത്നാകരന്‍റെ സർഗ്ഗാത്മകതയ്ക്കുള്ളതെന്നു തോന്നാറുണ്ട്. രത്നാകരന്‍റെ കവിതയിൽ യാത്രയും യാത്രയിൽ കവിതയും കലരുന്നു.

കെ. ജി. എസ്.
Write a review on this book!.
Write Your Review about ഒരു നഗരത്തിന്റെ തകർന്ന ഹൃദയത്തിൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 24 times