Book Name in English : Jalachayachitram
തൊഴാൻ അമ്പലത്തിനകത്തുപോയ ഭാര്യയും പെങ്ങളും എവിടേയ്ക്ക് എങ്ങനെ എന്തിന് അപ്രത്യക്ഷരായി എന്നറിയാതെ നിസ്സഹായനായി നടയ്ക്കൽ നിൽക്കുന്ന ചന്ദ്രശേഖരൻ മാഷ് ഒരു സാധാരണക്കാരനാണ്. യാഥാർത്ഥ്യത്തിനും സങ്കൽപ്പത്തിനും ഇടയിലെ പോയകാലത്തിനും വരുംകാലത്തിനും ഇടയിലെ ഉണർവിനും ഉറക്കത്തിനും ഇടയിലെ, ഓർമ്മയ്ക്കും മറവിക്കും ഇടയിലെ, വരമ്പ് ഇല്ലാതാവുമ്പോൾ അനുഭവപ്പെടുന്ന ഭ്രമാത്മകതയിൽ, വിഭ്രാമകതയിൽ നിലതെറ്റുന്ന ശരാശരി മനുഷ്യൻ. അഴിച്ചെടുക്കാനാവാത്ത കുരുക്കുകളിൽ മാഷെ പോലെ കുടുങ്ങിക്കിടക്കുന്ന വേറെ ചിലരേയും ഈ സമാഹാരത്തിൻ്റെ താളുകളിൽ കാണാം. ഒരുപടികൂടി കടന്ന് കഥ അസംബന്ധത്തിൻറെ ആഘോഷമാവുന്നു ’മരണത്തിൻ്റെ മാമൂലി’ലും ’ജലച്ചായചിത്ര’ത്തിലും ’ഭൂതായനത്തിലും.Write a review on this book!. Write Your Review about ജലച്ചായചിത്രം Other InformationThis book has been viewed by users 255 times